Enter your Email Address to subscribe to our newsletters

New delhi, 13 ഡിസംബര്‍ (H.S.)
2027ലെ സെന്‍സസിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ലോകത്തിലെ ഏറ്റവും വലിയ വിവരശേഖരണ പ്രക്രിയയ്ക്കായി 11,718 കോടി രൂപയാണു മന്ത്രിസഭ അനുവദിച്ചത്. അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയും 2027 ഫെബ്രുവരിയിലുമായി രണ്ടു ഘട്ടത്തിലാണ് സെന്‍സസ് പ്രക്രിയ നടക്കുക.
സ്വാതന്ത്ര്യത്തിനുശേഷം ജാതി കണക്കെടുപ്പ് നടത്തുന്ന ആദ്യ സെന്‍സസ്, രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സെന്‍സസ് എന്നീ പ്രത്യേകതകളോടെയാണ് 16 വര്‍ഷത്തിനുശേഷം വീണ്ടും സെന്‍സസ് പ്രക്രിയ രാജ്യത്തു നടക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ നടന്ന മന്ത്രിസഭായോഗമാണ് 2027 സെന്‍സസ് പ്രക്രിയയ്ക്ക് അംഗീകാരം നല്‍കിയത്.
---------------
Hindusthan Samachar / Sreejith S