Enter your Email Address to subscribe to our newsletters

Kannur, 13 ഡിസംബര്‍ (H.S.)
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടന്‍ ദിലീപ്. ഇന്ന് രാവിലെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. വഴിപാടായ പൊന്നുംകുടം വച്ച് തൊഴുതു.നടിയെ പീഡിപ്പിച്ച കേസില്‍ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ദിലീപിന്റെ പേരില്‍ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കില്ലെന്ന് വിചാരണക്കോടതി ഉത്തരവില്‍ പറയുന്നു. കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. ഇന്നലെയാണ് കുറ്റവാളികളികള്‍ക്ക് ശിക്ഷ വിധിച്ചത്. എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം തടവാണ് കോടതി വിധിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ രാജരാജേശ്വര ക്ഷേത്രത്തില്‍ എത്തി പൊന്നിന്‍കുടം സമര്‍പ്പിച്ചിരുന്നു. കേരളത്തിലേയും കര്‍ണാടകയിലേയും പ്രമുഖ നേതാക്കള്‍ സ്ഥിരമായി രാജരാജേശ്വര ക്ഷേത്രത്തില്‍ തൊഴാന്‍ എത്താറുണ്ട്.
---------------
Hindusthan Samachar / Sreejith S