ലതികാ സുഭാഷിന് വന്‍ തോല്‍വി; കോട്ടയം തിരുനക്കര വാര്‍ഡില്‍ മൂന്നാം സ്ഥാനത്ത്
Kottayam, 13 ഡിസംബര്‍ (H.S.) കോട്ടയം നഗരസഭയില്‍ 48-ാം വാര്‍ഡില്‍ (തിരുനക്കര) എല്‍ഡിഎഫിന് വന്‍ തോല്‍വി. അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി എത്തിയ എന്‍സിപി നേതാവ് ലതികാ സുഭാഷാണ് തോറ്റത്. ലതിക ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. യുഡിഎഫിലെ സുശീല ഗോ
lathika subash


Kottayam, 13 ഡിസംബര്‍ (H.S.)

കോട്ടയം നഗരസഭയില്‍ 48-ാം വാര്‍ഡില്‍ (തിരുനക്കര) എല്‍ഡിഎഫിന് വന്‍ തോല്‍വി. അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി എത്തിയ എന്‍സിപി നേതാവ് ലതികാ സുഭാഷാണ് തോറ്റത്. ലതിക ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. യുഡിഎഫിലെ സുശീല ഗോപകുമാറാണ് ഇവിടെ വന്‍ വിജയം നേടിയത്. സുശീലക്ക് 703 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥി നിത്യ രതീഷിന് 279 വോട്ടുകളും ലഭിച്ചപ്പോള്‍ ലതിക സുഭാഷ് നേടിയത് കേവലം 113 വോട്ടുകളാണ്.

2021ല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞതിന്റെ പേരില്‍ കോണ്‍ഗ്രസ് വിട്ട ലതികാ സുഭാഷ്, പിന്നീട് എന്‍സിപിയില്‍ ചേരുകയായിരുന്നു. തുടര്‍ന്നാണ് കോട്ടയം നഗരസഭയില്‍ അപ്രതീക്ഷിതമായി സ്ഥാനാര്‍ഥിയായി എല്‍ഡിഎഫ് നിയോഗിച്ചത്. എന്നാല്‍ പരാജയം നേരിടുകയായിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News