Enter your Email Address to subscribe to our newsletters

Madhurai, 13 ഡിസംബര്‍ (H.S.)
തിരുപ്പരങ്കുണ്ഡ്രംസുബ്രഹ്‌മണ്യന്‍ സ്വാമി ക്ഷേത്രത്തിലെ ദീപത്തൂണില്‍ കാര്‍ത്തികദീപം തെളിയിക്കാന്‍ അനുമതിനല്‍കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച നിരാഹാരം നടത്താന്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഭക്തര്‍ക്ക് അനുമതിനല്‍കി. ഭക്തര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മധുര ഹൈക്കോടതി ജസ്റ്റിസ് എസ്. ശ്രീമതിയാണ് നിരാഹാരം നടത്താന്‍ അനുമതിനല്‍കിയത്.
ശനിയാഴ്ച രാവിലെ ഒന്‍പതുമുതല്‍ വൈകീട്ട് അഞ്ചുവരെ 50 പേര്‍ക്കാണ് നിരാഹാരം നടത്താനുള്ള അനുമതി നല്‍കിയിരിക്കുന്നത്. തിരുപ്പരങ്കുണ്‍ട്രം ക്ഷേത്രത്തിന് സമീപത്തുള്ള ദീപത്തൂണില്‍ ദീപം തെളിയിക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഡിസംബര്‍ ഒന്നിന് അനുമതിനല്‍കിയിരുന്നു. എന്നാല്‍, പോലീസ് ദീപം തെളിയിക്കാന്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് രണ്ടുദിവസം കഴിഞ്ഞ് വീണ്ടും കോടതി അനുമതിനല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് ഹൈക്കോടതി സര്‍ക്കാരിനെതിരേ കോടതിയലക്ഷ്യ കേസ് എടുത്തിരുന്നു. കേസ് ഡിസംബര്‍ 10-ന് ഹൈക്കോടതി പരിഗണിച്ചിരുന്നെങ്കിലും ഈ മാസം 17-ലേക്ക് മാറ്റി.
---------------
Hindusthan Samachar / Sreejith S