Enter your Email Address to subscribe to our newsletters

Kolkatha, 13 ഡിസംബര്‍ (H.S.)
ലയണല്‍ മെസിയുടെ സന്ദര്‍ശനത്തിന് പിന്നാലെ കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. മെസിയോടും ആരാധകരോടും മാപ്പുചോദിക്കുന്നതായും മമത പറഞ്ഞു.
'സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ കണ്ട മാനേജ്മെന്റ് വീഴ്ചയില്‍ അങ്ങേയറ്റത്തെ വേദനയും ദുഃഖവുമുണ്ട്. ലയണല്‍ മെസ്സിയോടും എല്ലാ കായികപ്രേമികളോടും ആരാധകരോടും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു' - മമത പ്രതികരിച്ചു. മുന്‍ ജഡ്ജി അസിം കുമാര്‍ റേയുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും മമത അറിയിച്ചു. ചീഫ് സെക്രട്ടറി, ഹോം ആന്‍ഡ് ഹില്‍ അഫയേഴ്സ് വിഭാഗത്തിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു.
അതേ സമയം പരിപാടിയുടെ മുഖ്യ സംഘാടകനയാ ശതാദ്രു ദത്ത അറസ്റ്റിലായി. കൊല്‍ക്കത്ത പൊലീസാണ് അറസ്റ്റ് സ്ഥിരീകരിച്ചത്. പരിപാടി സംഘടിപ്പിക്കുന്നതിലെ വീഴ്ച ഞെട്ടിപ്പിക്കുന്നതാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിറ്റിയെ പ്രഖ്യാപിക്കുന്നുവെന്നും ബംഗാള്‍ മുഖ്യമത്രി മമത ബാനര്‍ജി പറഞ്ഞു.
---------------
Hindusthan Samachar / Sreejith S