Enter your Email Address to subscribe to our newsletters

Newdelhi , 13 ഡിസംബര്‍ (H.S.)
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ ലഭിച്ച മികച്ച വിജയത്തിൽ കേരളത്തിലെ ജനങ്ങളെ മലയാളത്തിൽ അഭിനന്ദിച്ച് പ്രധാനമന്ത്രി. സമൂഹമാധ്യമമായ എക്സിലാണ് അദ്ദേഹം തന്റെ ആശംസ അറിയിച്ചത്.
സംസ്ഥാനത്തെ തദ്ദേശത്തെരഞ്ഞെടുപ്പിൽ ബിജെപി-എൻഡിഎ സ്ഥാനാർഥികൾക്കു വോട്ടുചെയ്ത കേരളത്തിലുടനീളമുള്ള ജനങ്ങളെ എന്റെ നന്ദി അറിയിക്കുന്നു. യുഡിഎഫിനെയും എൽഡിഎഫിനെയും കൊണ്ട് സഹികെട്ടിരിക്കുകയാണു കേരളം. മികച്ച ഭരണം കാഴ്ചവയ്ക്കാനും ഏവർക്കും അവസരങ്ങളുള്ള വികസിത കേരളം #VikasitaKeralam കെട്ടിപ്പടുക്കാനും കഴിയുന്ന ഏക മാർഗമായാണ് അവർ എൻഡിഎയെ കാണുന്നത്.
നന്ദി തിരുവനന്തപുരം!
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎയ്ക്ക് അനുകൂലമായ ജനവിധി കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷമാണ്.
സംസ്ഥാനത്തിന്റെ വികസനസ്വപ്നങ്ങൾ നിറവേറ്റാൻ ഞങ്ങളുടെ പാർട്ടിക്കു മാത്രമേ കഴിയൂ എന്നു ജനങ്ങൾക്ക് ഉറപ്പുണ്ട്.
ഈ ഊർജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായും ജനങ്ങളുടെ ‘ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിനും ഞങ്ങളുടെ പാർട്ടി പ്രവർത്തിക്കും.
തിരുവനന്തപുരം കോർപ്പറേഷനിൽ മികച്ച വിജയം ഉറപ്പാക്കാൻ, ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച കഠിനാധ്വാനികളായ എല്ലാ ബിജെപി കാര്യകർത്താക്കൾക്കും ഞാൻ നന്ദി അറിയിക്കുന്നു. ഇന്നത്തെ ഈ ഫലം യാഥാർഥ്യമാക്കാൻ സഹായിച്ച, താഴേത്തട്ടിൽ പ്രവർത്തിച്ച, കേരളത്തിലെ വിവിധ തലമുറകളിലെ കാര്യകർത്താക്കളുടെ പ്രവർത്തനങ്ങളും പോരാട്ടങ്ങളും അനുസ്മരിക്കേണ്ട ദിനം കൂടിയാണിന്ന്. നമ്മുടെ കാര്യകർത്താക്കളാണു നമ്മുടെ കരുത്ത്; അവരെയോർത്തു നാം അഭിമാനിക്കുന്നു!
മലയാളത്തിൽ തുടർച്ചയായി ഇട്ട മൂന്ന് പോസ്റ്റുകളിലൂടെയാണ് പ്രധാനമന്ത്രി തന്റെ സന്തോഷം പ്രകടിപ്പിച്ചത്
---------------
Hindusthan Samachar / Roshith K