Enter your Email Address to subscribe to our newsletters

New delhi, 13 ഡിസംബര്‍ (H.S.)
തിരുവനന്തപുരം നഗരസഭയില്‍ ബിജെപി വിജയത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരത്തിന് നന്ദി പറഞ്ഞു കൊണ്ട് തുടങ്ങിയ എക്‌സ് പോസ്റ്റില്‍ കോര്‍പ്പറേഷനില്‍ ബിജെപി-എന്‍ഡിഎയ്ക്ക് ലഭിച്ച ജനവിധി കേരള രാഷ്ട്രീയത്തിലെ നിര്‍ണായക നിമിഷമമെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വികസനം സാധ്യമാക്കാന്‍ ബിജെപിക്ക് മാത്രമേ സാധിക്കുകയുളളൂ എന്ന് ജനം തിരിച്ചറിയുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
തിരുവനന്തപുരം നഗരത്തിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കും. ജനങ്ങളുടെ ജീവിതം സുഗമമാക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി കുറിച്ചു. കേരളം യുഡിഎഫിനേയും എല്‍ഡിഎഫിനേയും മടുത്തിരിക്കുകയാണ്. സദ്ഭരണം നല്‍കാനുള്ള ഏക ഓപ്ഷനായി ബിജെപിയെ എല്ലാവരും കാണുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
45 വര്‍ഷത്തെ സിപിഎം ഭരണം അവസാനിപ്പിച്ചാണ് കോര്‍പ്പറേഷന്‍ ബിജെപി പിടിച്ചെടുത്തത്. 100 സീറ്റുകളില്‍ 50 സീറ്റുകളില്‍ എന്‍ഡിഎ വിജയിച്ചു. എല്‍ഡിഎഫ് 29 സീറ്റുകളില്‍ ഒതുങ്ങി. 19 സീറ്റുമായി കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്തിയിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S