ശബരിമലയില്‍ അയ്യപ്പന്‍മാര്‍ക്കിടയിലേക്ക് പാഞ്ഞ് കയറി ട്രാക്ടര്‍; 9 പേര്‍ക്ക് പരിക്ക്
Sabarimala, 13 ഡിസംബര്‍ (H.S.) ശബരിമലയില്‍ അയ്യപ്പന്‍മാരുടെ ഇടയിലേക്ക് ട്രാക്ടര്‍ പാഞ്ഞുകയറി അപകടം. സ്വാമി അയ്യപ്പന്‍ റോഡിലാണ് അപകടം. 2 കുട്ടികള്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ആശു
tractor


Sabarimala, 13 ഡിസംബര്‍ (H.S.)

ശബരിമലയില്‍ അയ്യപ്പന്‍മാരുടെ ഇടയിലേക്ക് ട്രാക്ടര്‍ പാഞ്ഞുകയറി അപകടം. സ്വാമി അയ്യപ്പന്‍ റോഡിലാണ് അപകടം. 2 കുട്ടികള്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരുക്കേറ്റവരില്‍ മൂന്നുപേര്‍ മലയാളികളാണ്. നാല് ആന്ധ്ര സ്വദേശികള്‍ക്കും രണ്ട് തമിഴ്‌നാട്ടുകാര്‍ക്കും പരുക്കേറ്റു. വീരറെഡ്ഡി (30),നിതീഷ് റെഡ്ഡി (26), ദ്രുവാന്‍ശ് റെഡ്ഡി (10), സുനിത(65), തുളസി അമ്മ (60) എന്നിവര്‍ക്കാണ് പരുക്ക്. മാലിന്യവുമായി പോയ ട്രാക്ടറാണ് അപകടത്തില്‍പ്പെട്ടത്.

---------------

Hindusthan Samachar / Sreejith S


Latest News