Enter your Email Address to subscribe to our newsletters

Trivandrum , 13 ഡിസംബര്‍ (H.S.)
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യഫല സൂചനകൾ പുറത്ത് വരുമ്പോൾ മുന്നേറ്റം തുടർന്ന് എൻഡിഎ . ആദ്യ റൗണ്ട് എണ്ണിത്തുടങ്ങിയപ്പോൾ എൻഡിഎ 12 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എൽഡിഎഫ് 10 സീറ്റിലും യുഡിഎഫ് നാല് സീറ്റിലും മുന്നേറുന്നു. കഴിഞ്ഞ തവണ മുഖ്യപ്രതിപക്ഷമായിരുന്നു എൻഡിഎ. ഇക്കുറി ഭരണം പിടിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു നേതാക്കളും പ്രവർത്തകരും.
അതേസമയം, നിലവിലെ ഭരണകക്ഷിയായ എൽഡിഎഫിന് ആശ്വസിക്കാനുള്ള ഫലമല്ല നിലവിൽ പുറത്തുവരുന്നത്. ശബരീനാഥനെ രംഗത്തിറക്കിയെങ്കിലും യുഡിഎഫിന് കാര്യമായ നേട്ടമുണ്ടാക്കാനാകുന്നില്ലെന്നാണ് ആദ്യഫല സൂചന കാണിക്കുന്നത്.
രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ ഫലങ്ങള്‍ ആദ്യമറിയാം. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്.
അതേസമയം ഒടുവിൽ ഫലം ലഭ്യമാകുമ്പോൾ തിരുവനന്തപുരം കോർപ്പറേഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടം ആണ് നടക്കുന്നത് . എല്‍ഡിഎഫ്-എന്‍ഡിഎ തമ്മിലാണ് പോരാട്ടം കനക്കുന്നത്. 13 ഇടത്ത് എല്‍ഡിഎഫും, 12 ഇടത്ത് എന്‍ഡിഎയും മുന്നേറുന്നു. യുഡിഎഫിന് മുന്നേറ്റം 3 ഇടത്ത് മാത്രം.
---------------
Hindusthan Samachar / Roshith K