Enter your Email Address to subscribe to our newsletters

Trivandrum , 13 ഡിസംബര്‍ (H.S.)
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി പദ്മനാഭന്റെ മണ്ണിൽ അധികാരം ഉറപ്പിച്ച് എൻഡിഎ. വിജയം ഉറപ്പായതോടെ തിരുവനന്തപുരം കോർപറേഷനിൽ ബിജെപി പ്രവർത്തകർ ആഘോഷം തുടങ്ങി. ആകെയുള്ള 100 സീറ്റുകളിൽ 49 ലും എൻഡിഎ സഖ്യം മുന്നിലാണ്. കേവല ഭൂരിപക്ഷത്തിന് തൊട്ടരികിലാണ് ബിജെപി എത്തി നിൽക്കുന്നത്. എൽഡിഎഫിന്റെ പരമ്പരാഗത സിറ്റിംഗ് സീറ്റുകളാണ് ബിജെപി കൂടുതലായും പിടിച്ചടക്കിയത്.
മാറാത്തത് മാറുമെന്ന മുദ്രാവാക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി എൽഡിഎഫിനെ പിന്നിലാക്കി നിലവിൽ 49 വാര്‍ഡുകളിലും വലിയ മുന്നേറ്റം നടത്തി വിജയം ഉറപ്പിച്ചു കഴിഞ്ഞു . എൽഡിഎഫ് 28 സീറ്റിലും യുഡിഎഫ് 19 സീറ്റിലുമാണ് മുന്നേറുന്നത്. 49 സീറ്റിലും മുന്നേറി ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ ബിജെപി മേയര്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. . 51 സീറ്റുകള്‍ ലഭിച്ചാൽ ബിജെപിക്ക് ഭരണം ഉറപ്പിക്കാം. എന്നാൽ അതിലേക്ക് എത്താനാകില്ല എന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം.
ചരിത്രം കുറിച്ചുകൊണ്ടാണ് തിരുവനന്തപുരത്ത് ബിജെപിയുടെ മുന്നേറ്റം. കോര്‍പ്പറേഷനിൽ വിജയം ഉറപ്പിച്ചുകൊണ്ട് ബിജെപി ആഘോഷം തുടങ്ങി കഴിഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥികളായ വിവി രാജേഷ്, ആര്‍ ശ്രീലേഖ അടക്കമുള്ള പ്രമുഖരും വിജയിച്ചിരുന്നു. നഗരത്തിൽ ബിജെപി പതാകകളുമായി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് ആഘോഷിക്കുകയാണ്.
---------------
Hindusthan Samachar / Roshith K