Enter your Email Address to subscribe to our newsletters

Wayanad, 13 ഡിസംബര്‍ (H.S.)
വയനാട്ടിലും അക്കൗണ്ട് തുറന്ന് ബിജെപി. എല്‍ഡിഎഫ് നേതാവ് എം വി ശ്രേയാംസ്‌കുമാറിന്റെ വാര്‍ഡില്‍ ബിജെപി മുന്നേറ്റം. കല്‍പ്പറ്റ നഗരസഭയില്‍ ബിജെപി അക്കൗണ്ട് തുറന്നത് പുളിയാര്‍മല വാര്‍ഡിലാണ്. തിരുനെല്ലി പഞ്ചായത്തിലും ഒന്നാം വാര്‍ഡിലും ബിജെപി അക്കൗണ്ട് തുറന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നിന്ന പഞ്ചായത്തിലാണ് ഇത്തവണ ബിജെപി നേട്ടമുണ്ടാക്കിയത്. അതേസമയം ബിജെപി ഏറെ പ്രതീക്ഷ വച്ചിരുന്ന തൃശൂരില്‍ യുഡിഎഫ് വന്‍ മുന്നേറ്റമാണ് കാഴ്ച വയ്ക്കുന്നത്. എല്‍ഡിഎഫിനേക്കാള്‍ ഇരട്ടിയോളം സീറ്റുകള്‍ മുന്നിലാണ് യുഡിഎഫ് നിലവിലുള്ളത്. ബിജെപി എംപി സുരേഷ് ഗോപി അടക്കം നേരിട്ട് പ്രചാരണത്തിന് ഇറങ്ങിയ തൃശൂരില്‍ എന്‍ഡിഎക്ക് പ്രതീക്ഷിക്കാത്ത ക്ഷീണമാണ് നേരിട്ടത്.
സംസ്ഥാന വ്യാപകമായി മികച്ച പ്രകടനമാണ് ബിജെപി നടത്തുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വലിയ ലീഡിലേക്ക് ബിജെപി പോവുകയാണ്.
---------------
Hindusthan Samachar / Sreejith S