Enter your Email Address to subscribe to our newsletters

Kochi, 14 ഡിസംബര്‍ (H.S.)
നടിയെ ആക്രമിച്ച കേസിൽ അതീജീവിതയുടെ പ്രതികരണം വന്നതിന് പിന്നാലെ ഇൻസ്റ്റഗ്രാം പോസ്റ്റുമായി നടി മഞ്ജു വാര്യർ. കുറ്റം ചെയ്തവർ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത്, ആസൂത്രണം ചെയ്തവർ, അത് ആരായാലും,അവർ പുറത്ത് പകൽ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ് എന്നാണ് മഞ്ജുവിൻ്റെ പ്രതികരണം.
അവൾക്ക് വേണ്ടി മാത്രമല്ല, ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണിത്. അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുടർത്തി പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കണം. ഉണ്ടായേ തീരൂ...
അന്നും, ഇന്നും, എന്നും അവൾക്കൊപ്പം; മഞ്ജു വാര്യർ കുറിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR