7 മാസത്തിനിടെ മുംബൈയിൽ കാണാതായത് 145 കുട്ടികളെ; 36 ദിവസത്തിനിടെ കാണാതായത് 82 പേരെ
Mumbai, 14 ഡിസംബര്‍ (H.S.) മുംബൈയിൽ കാണാതാകുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധനയെന്ന് പൊലീസ് . കാണാതായ കുട്ടികളുടെ എണ്ണം ആശങ്കയുണർത്തുന്ന വർധനവുള്ളതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 36 ദിവസത്തിനിടെ മാത്രം 82 പേരെ കാണാതായെന്നാണ് ഔദ്യോഗിക കണക
Child Missing Case


Mumbai, 14 ഡിസംബര്‍ (H.S.)

മുംബൈയിൽ കാണാതാകുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധനയെന്ന് പൊലീസ് . കാണാതായ കുട്ടികളുടെ എണ്ണം ആശങ്കയുണർത്തുന്ന വർധനവുള്ളതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 36 ദിവസത്തിനിടെ മാത്രം 82 പേരെ കാണാതായെന്നാണ് ഔദ്യോഗിക കണക്ക് . കഴിഞ്ഞ ജൂൺ മുതൽ ഡിസംബർ വരെ കാണാതായത് 145 പേരാണ്. ഇവരിൽ 93 പേർ പെൺകുട്ടികളാണ് . അഞ്ച് വയസ്സുള്ള കുട്ടികളടക്കം ഇതിൽ ഉൾപ്പെടുന്നു.

കാണാതായവരിൽ കൂടുതലും 18 വയസിന് താഴെയുള്ള കൗമാരക്കാരാണ്. മിസ്സിങ് കേസുകളിൽ മുംബൈയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മനുഷ്യക്കടത്ത് മാഫിയയാണോ പിന്നിലെന്ന സംശയത്തിലാണ് പൊലീസ് . കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടു.

ജനുവരിക്കും നവംബറിനും ഇടയിൽ നവി മുംബൈയ്ക്കടുത്തു നിന്നും കാണാതായ 499 കുട്ടികളിൽ 458 പേരെ പൊലീസ് കണ്ടെത്തിയിരുന്നു. 41 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. നിലവിൽ കാണാതായിട്ടുള്ള 82 കുട്ടികളിൽ പലരേയും കണ്ടെത്തിയതായും ബാക്കിയുള്ളവരെ കണ്ടെത്താൻ ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News