Enter your Email Address to subscribe to our newsletters

Delhi, 14 ഡിസംബര്‍ (H.S.)
രാജ്യതലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും വായു ഗുണനിലവാരം അപകടകരമായ അവസ്ഥയിൽ . ആനന്ദ് വിഹാർ, ചാന്ദ്നി ചൗക്ക്, ഗാസിപൂർ എന്നിവിടങ്ങളിൽ 400 ന് മുകളിലാണ് വായു ഗുണനിലവാര സൂചിക. ഭൂരിഭാഗം സ്ഥലങ്ങളും പുകയും മഞ്ഞും കൊണ്ട് മൂടിയ അവസ്ഥയിലാണ് . മലിനീകരണ തോത് ഉയർന്നതോടെ ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തി. GRAP-111 നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് ഇപ്പോൾ GRAP-IV നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
അടിയന്തര ആവശ്യത്തിന് അല്ലാതെ നിർമാണ പ്രവർത്തനങ്ങളോ പൊളിക്കലോ പാടില്ലെന്നാണ് നിർദേശം നൽകിയിട്ടുള്ളത്. സ്റ്റോൺ ക്രഷറുകൾ, ഖനനം, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചു വരെ ക്ലാസുകളിലുള്ള കുട്ടികൾക്ക് ഹൈബ്രിഡ് പഠന രീതികളിലേക്ക് മാറുവാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഗതാഗത നിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ട്. മൂടൽ മഞ്ഞ് കാരണം വിമാന സർവീസുകൾ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ വിമാന കമ്പനികളുമായി യാത്രക്കാർ കൃത്യമായി ആശയവിനിമയം നടത്തണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട് .
---------------
Hindusthan Samachar / CHANDHU CHANDRASEKHAR