കോഴിക്കോട് യുഡിഎഫ് ജയിച്ചിട്ടാണ് തോറ്റത്; എല്‍ഡിഎഫിന് തുടര്‍ഭരണത്തിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയെന്ന് രമേശ് ചെന്നിത്തല
Kochi, 14 ഡിസംബര്‍ (H.S.) കേരളത്തിലെ ജനങ്ങള്‍ എല്‍ഡിഎഫിനെ തിരസ്‌കരിക്കുന്നുവെന്നതിന്റെ തെളിവാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പത്ത് വര്‍ഷത്തെ ഭരണം ജനങ്ങള്‍ക്കുണ്ടാക്കിയ പരിക്ക് ചെറുതല്ല. താന്‍ മാത്രമാണ്
Ramesh chennithala


Kochi, 14 ഡിസംബര്‍ (H.S.)

കേരളത്തിലെ ജനങ്ങള്‍ എല്‍ഡിഎഫിനെ തിരസ്‌കരിക്കുന്നുവെന്നതിന്റെ തെളിവാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പത്ത് വര്‍ഷത്തെ ഭരണം ജനങ്ങള്‍ക്കുണ്ടാക്കിയ പരിക്ക് ചെറുതല്ല. താന്‍ മാത്രമാണ് ശരിയെന്ന് മുഖ്യമന്ത്രിയുടെ നിലപാട് ജനം തിരിച്ചറിഞ്ഞുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഭൂരിപക്ഷ വര്‍ഗീയതയിലേക്ക് എല്‍ഡിഎഫ് ഷിഫ്റ്റ് ചെയ്തു. ഭരണത്തിലെ തെറ്റുകള്‍ സര്‍ക്കാര്‍ തിരുത്താന്‍ ശ്രമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള ജനതയ്ക്ക് മതേതര മനസാണ് അവരെ പരിഹസിക്കുന്ന നിലയില്‍ വര്‍ഗീയത ആളിക്കത്തിക്കാന്‍ ഇടതുമുന്നണി ശ്രമിച്ചത്.

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് ഫലത്തെ വിനയത്തോടെയാണ് സ്വീകരിക്കുന്നത്. വിനയത്തോടെ തന്നെ ഇനിയും കോണ്‍ഗ്രസ് ജനങ്ങളെ സമീപിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സിപിഐഎം ഉള്‍പ്പെടെ എല്ലാവരും പറഞ്ഞില്ലേ ഈ തെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തല്‍ ആണെന്ന്. അതുകൊണ്ട് തന്നെ ധാര്‍മികമായി അവര്‍ക്ക് ഭരണത്തില്‍ തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അഞ്ച് മാസം കൂടി സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നേ മതിയാകൂ. അഞ്ച് മാസം കഴിയുമ്പോള്‍ യുഡിഎഫ് അധികാരത്തില്‍ വരും. അതിനുള്ള സൂചനകളാണ് ഇപ്പോള്‍ വരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സിപിഐഎം എല്ലാ കാലത്തും ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും പ്രോത്സാഹിപ്പിക്കാറുണ്ട്. അവര്‍ ഒരിക്കലും മതനിരപേക്ഷ നിലപാട് സ്വീകരിക്കാറില്ല. എല്‍ഡിഎഫ് സ്വീകരിച്ച വര്‍ഗീയ നിലപാടിന് ഏറ്റ തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം എന്നും ചെന്നിത്തല പറഞ്ഞു.

ജനങ്ങളെ അവര്‍ വളരെ ലാഘവത്തോടെയാണ് കണ്ടത്. ഞങ്ങള്‍ മാത്രമേ ശരിയുള്ളു. അതുകൊണ്ട് ഞങ്ങള്‍ പറയുന്നത് മാത്രം അംഗീകരിക്കണം എന്ന ധാര്‍ഷ്ട്യം ഇടതുമുന്നണിയുടെ പ്രവര്‍ത്തനത്തില്‍ തുടര്‍ന്നത് കാണാനാകും. ഉപതെരഞ്ഞെടുപ്പുകള്‍ക്കും ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഒക്കെ അവര്‍ക്ക് തിരിച്ചടിയുണ്ടായി. അപ്പോഴും ഞങ്ങള്‍ ശരിയാണ്, ജനങ്ങള്‍ക്ക് തെറ്റുപറ്റിയെന്നാണ് അവര്‍ പറഞ്ഞത്. തുടര്‍ഭരണത്തിന്റെ അഹങ്കാരമാണ് സൂചിപ്പിക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്റെ ചുമതല തനിക്കായിരുന്നു. കോഴിക്കോട് വാസ്തവത്തില്‍ കോണ്‍ഗ്രസ് അവിടെ ജയിച്ച് തോല്‍ക്കുകയാണ് ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.

അവര്‍ക്ക് ഭൂരിപക്ഷമുള്ള എലത്തൂര്‍ ബേപ്പൂര്‍ ഒക്കെ കൂട്ടിച്ചേര്‍ത്തിട്ടും അവര്‍ക്ക് വളരെ കുറച്ച് സീറ്റുകള്‍ക്കാണ് ജയിക്കാന്‍ കഴിഞ്ഞത്. കോഴിക്കോട് കോര്‍പ്പറേഷന്‍ നേടാനാകുമെന്ന വിശ്വാസം കോണ്‍ഗ്രസിനുണ്ടായിരുന്നു. ചെറിയ വോട്ടുകള്‍ക്കാണ് നാല് സീറ്റുകള്‍ നഷ്ടപ്പെട്ടത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News