നടിയെ ആക്രമിച്ച കേസ്; ദിലീപിനെ പ്രതി ചേർത്തത് മുതലുള്ള അന്വേഷണം ശരിയല്ല, പൊലീസിനെ വിമർശിച്ച് കോടതി
Kochi, 14 ഡിസംബര്‍ (H.S.) നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ മൊഴി വിശ്വസനീയമല്ലെന്ന് വിചാരണ കോടതി . ദിലീപിനെ കണ്ടത് ആലുവയിലെ പുഴയോരത്തെ വീട്ടിൽ എന്നായിരുന്നു മൊഴി. പക്ഷെ ദിലീപ് ആ സമയം പറവൂർ കവലയിലുള്ള വീട്ടിലായിരുന്നു എന്നതിന് തെള
actress assault case


Kochi, 14 ഡിസംബര്‍ (H.S.)

നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ മൊഴി വിശ്വസനീയമല്ലെന്ന് വിചാരണ കോടതി . ദിലീപിനെ കണ്ടത് ആലുവയിലെ പുഴയോരത്തെ വീട്ടിൽ എന്നായിരുന്നു മൊഴി. പക്ഷെ ദിലീപ് ആ സമയം പറവൂർ കവലയിലുള്ള വീട്ടിലായിരുന്നു എന്നതിന് തെളിവുണ്ട്.ദിലീപിൻ്റെ ഗൃഹപ്രവേശനത്തിന് വീട്ടിൽ എത്തിയെന്ന വാദത്തിനും അടിസ്ഥാനമില്ല. ദിലീപിനെ പ്രതി ചേർത്തത് മുതലുള്ള അന്വേഷണം ശരിയായ ദിശയിൽ അല്ലായിരുന്നു എന്നും കോടതി ഉത്തരവ് പറയുന്നു.

കേസിലെ ആദ്യ കുറ്റപത്രം അംഗീകരിച്ച കോടതി രണ്ടാം കുറ്റപത്രത്തിൽ അത്യപ്തി രേഖപെടുത്തി. ദ്യശ്യങ്ങൾ പകർത്തിയ ഫോണിനെ സംബന്ധിച്ചുള്ള അന്വോഷണത്തിൽ അലംഭാവം കാണിച്ചുവെന്നും കോടതി ഉത്തരവിൽ പറയുന്നു. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കാരണമായ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന് തെളിവല്ലെന്നും മൊഴികൾ വിശ്വാസയോഗ്യമല്ലെന്നുമാണ് വിധി ന്യായത്തിലുള്ളത്.

ദിലീപിനേയും പൾസർ സുനിയേയും ആലുവയിലെ വീട്ടിൽ ഒരുമിച്ച് കണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്‍റെ മൊഴി. ദിലീപിന്‍റെ വീട്ടിൽ നിന്ന് പൾസർ സുനി വാഹനത്തിൽ തങ്ങൾക്കൊപ്പം വന്നെന്നും മൊഴിയിലുണ്ട്. ആലുവയിലെ പുഴയോരത്തുള്ള വീട്ടിലായിരുന്നു കണ്ടതെന്നും പറഞ്ഞിരുന്നു. എന്നാൽ ബാലചന്ദ്കുമാർ പറയുന്ന സമയത്ത് ദിലീപ് പറവൂർ കവലയിലെ വീട്ടിലായിരുന്നുവെന്നാണ് പ്രതിഭാഗം വാദിച്ചത്. പൾസർ സുനിയുമായുള്ള രഹസ്യമായിരുന്നെന്നാണ് പ്രോസിക്യൂഷൻ നിലപാട്.

എന്നാൽ രഹസ്യ ബന്ധമുള്ള പൾസർ സുനിയെ ബാലചന്ദ്രകുമാറും മറ്റുള്ളവരുമുള്ളപ്പോൾ എങ്ങനെ വീട്ടിൽ വെച്ച് കണ്ടുവെന്നായിരുന്നു കോടതിയുടെ സംശയം. ദിലീപിന്ർറെ ഗ്രഹപ്രവേശനത്തിനായി ക്ഷണിച്ചെന്ന് ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു. എന്നാൽ മൊഴി പ്രകാരമുള്ള ദിവസം വീട്ടിൽ അറ്രകുറ്റ പണികൾ നടക്കുകയായിരുന്നു. കൂടാതെ സിനിമാ താരമായ ദീലിപിന്ർറെ വീട്ടിൽ അത്തരമൊരു ചടങ്ങ് നടന്നതായി തെളിഞ്ഞിട്ടില്ലെന്നും കോടതി കണ്ടെത്തി.

ആറു പേരെ അറസ്റ്റ് ചെയ്ത ആദ്യ കുറ്റപത്രം അംഗീകരിക്കുന്നുവെന്നും എന്നാൽ ദിലീപിനെ പ്രതി ചേർത്തതുമുതൽ അന്വേഷണം ശരിയായ രീതിയിലായിരുന്നിലെന്നും കോടതി ഉത്തരവിലുണ്ട്. ദ്യശ്യങ്ങൾ പകർത്തിയ ഫോണിനെ സംബന്ധിച്ചുള്ള അന്വോഷണത്തിൽ അലംഭാവം കാണിച്ചു. ഫോൺ സംബന്ധിച്ച് അതിജീവിതയും സാക്ഷിയും നൽകിയ മൊഴികൾ ഫൊറൻസിക് തെളിവുകളുമായി ഒത്തുപോകുന്നതല്ലെന്നും കോടതി വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News