Enter your Email Address to subscribe to our newsletters

Kerala, 14 ഡിസംബര്‍ (H.S.)
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിധിയുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യങ്ങളുമായി സംവിധായകൻ അഖിൽ മാരാർ. കേസിലെ വിധിന്യായത്തിലെ കണ്ടെത്തലുകളാണെന്ന് പറഞ്ഞുകൊണ്ടാണ് അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്. ക്വട്ടേഷൻ നൽകിയത് ഒരു സ്ത്രീ പറഞ്ഞിട്ട് എന്ന് ആദ്യം മൊഴി കൊടുത്ത സുനി മാസങ്ങൾക്ക് ശേഷം എന്തുകൊണ്ട് ദിലീപ് എന്ന് മാറ്റി പറഞ്ഞെന്ന് അഖിൽ മാരാർ ചോദിക്കുന്നു. പൾസർ സുനി കൃത്യം നടന്ന സമയത്ത് വിളിച്ച ശ്രീലക്ഷ്മിയെ പൊലീസ് എന്തുകൊണ്ട് കണ്ട് പിടിച്ചില്ല. ചോദ്യം ചെയ്തില്ല. സാക്ഷി പട്ടികയിൽ പോലും ചേർത്തില്ലെന്നും അഖിൽ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഈ എഴുതുന്നത് വിധിന്യായത്തിലെ കണ്ടെത്തലുകൾ ആണ് എന്റെ സംശയങ്ങൾ അല്ല..
ആരാണ് ആാ മാഡം...?
കോടതി പോലീസിനോട് ചോദിച്ച ചോദ്യമാണ്...
കൊട്ടേഷൻ നൽകിയത് ഒരു സ്ത്രീ പറഞ്ഞിട്ട് എന്ന് ആദ്യം മൊഴി കൊടുത്ത സുനി മാസങ്ങൾക്ക് ശേഷം എന്ത് കൊണ്ട് ദിലീപ് എന്ന് മാറ്റി പറഞ്ഞു..?
കേസിൽ ഗൂഢാലോചന ഇല്ല എന്ന് മുഖ്യമന്ത്രി പറഞ്ഞത് മാഡത്തെ രക്ഷിക്കാൻ ആയിരുന്നു എന്ന സംശയം ഉയരുന്നു...
പൾസർ സുനി കൃത്യം നടന്ന സമയത്ത് വിളിച്ച ശ്രീലക്ഷ്മിയെ പോലീസ് എന്ത് കൊണ്ട് കണ്ട് പിടിച്ചില്ല.. ചോദ്യം ചെയ്തില്ല.. സാക്ഷി പട്ടികയിൽ പോലും ചേർത്തില്ല..?
മെമ്മറി കാർഡിലെ ഫയലിന്റെ ഹാഷ് വാല്യൂ മാറിയിട്ടില്ല എന്നത് അറിഞ്ഞിട്ടും കോടതിയിൽ എന്തിനാണ് ബൈജു പൗലോസ് എന്ന അന്വേഷണ ഉദ്യോഗസ്ഥൻ കള്ളം പറഞ്ഞത്..?
നുണ പരിശോധന നടത്താൻ തയ്യാർ ആണെന്ന് ദിലീപ് പറഞ്ഞിട്ട് എന്ത് കൊണ്ട് പോലീസ് തയ്യാറായില്ല..?
പണം ആവശ്യപ്പെട്ട് തനിക്ക് ഭീഷണി കോളുകൾ വന്നു എന്ന ദിലീപിന്റെ പരാതി എന്ത് കൊണ്ട് പോലീസ് അന്വേഷിച്ചില്ല..?
ഫോറെൻസിക് ലാബ് ഉദ്യോഗസ്ഥൻ സുനിൽ എന്തിനു കോടതിയിൽ കള്ളം പറഞ്ഞു.. റിപ്പോട്ടർ ചാനലിലെ നികേഷ് കുമാർ, റോഷി പാൽ ഇവരുമായി ചേർന്ന് ദിലീപിനെതിരെ നിൽക്കാൻ എന്തിനാണ് സുനിൽ ശ്രമിച്ചത്..?
അതിജീവിതയുടെ ഒരു ദൃശ്യങ്ങളും പുറത്ത് പോയിട്ടില്ല എന്ന് ഫോറെൻസിക് തെളിവുകൾ ഉണ്ടായിട്ടും ദിലീപ് തന്റെ വീട്ടിൽ ഉച്ചത്തിൽ ശബ്ദം വെച്ച് ദൃശ്യങ്ങൾ കണ്ടു എന്ന് എന്തിനാണ് മൊട്ട പ്രചരിപ്പിച്ചത്..?
കോടതി രേഖകൾ ദിലീപിന്റെ ഫോണിൽ ഉണ്ട് എന്ന് ജനത്തെ എന്തിനു തെറ്റിദ്ധരിപ്പിച്ചു..
ദിലീപിന്റെ ഫോണിൽ ഉണ്ടായിരുന്നത് പബ്ലിക് ഡോമെയിനിൽ ലഭ്യമാകുന്ന രേഖകൾ മാത്രം..
പൾസർ സുനിയും ദിലീപും തമ്മിലുള്ള ചിത്രമെന്ന് വ്യാജ ചിത്രങ്ങൾ എന്തിനു പ്രചരിപ്പിച്ചു..?
ഇല്ലാ കഥകൾ പ്രചരിപ്പിച്ചു മാധ്യമങ്ങളും ദിലീപിന്റെ ശത്രുക്കളും നടത്തിയ ഗൂഢാലോചന അതിനു കൂട്ട് നിന്ന പോലീസ്... എല്ലാത്തിനെയും തൂക്കണം... സത്യത്തിനു വേണ്ടിയുള്ള പോരാട്ടം തുടരണം..
തെറ്റിദ്ധരിക്കപ്പെട്ട ജനത സത്യം തിരിച്ചറിയണം..
കോടതി വിധി ന്യായം..
---------------
Hindusthan Samachar / Roshith K