Enter your Email Address to subscribe to our newsletters

Kottarakkara , 14 ഡിസംബര്‍ (H.S.)
കൊല്ലത്ത് കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ പടയൊരുക്കം. ദേശീയ നേതാവ് പാര വെച്ചതാണ് കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണമെന്ന് കെഎസ്‍യു കൊല്ലം ജില്ലാ പ്രസിഡന്റ അൻവർ സുൽഫികർ ആരോപിച്ചു. സമൂഹ മാധ്യമമായ ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിലൂടെയാണ് അൻവർ സുൾഫിക്കർ തന്റെ അമർഷം പരസ്യമാക്കിയത്.
പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ട ചെറുപ്പക്കാരെ ഇല്ലാതാക്കുന്ന പ്രവൃത്തികളാണ് കൊടിക്കുന്നിലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും പാര്‍ട്ടിയെ ഇല്ലാതാക്കി ജനങ്ങളെ വഞ്ചിച്ച് സ്വന്തം കാര്യം നോക്കി നടക്കുന്ന ഇങ്ങനൊരു നേതാവിനെ പാര്‍ട്ടിക്കോ ജനങ്ങള്‍ക്കോ ആവശ്യമില്ലെന്നും അന്‍വര്‍ പറഞ്ഞു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം
കേരളം മുഴുവൻ യു.ഡി.ഫ് തരംഗം…
കൊല്ലം ജില്ലയിൽ കൊട്ടാരക്കര ഒഴികെ എല്ലായിടത്തും യുഡിഎഫിന് വലിയ മേൽക്കയ്…
കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ UDF തകർച്ച സമ്പൂർണം..
എന്തായിരിക്കും കാരണം.. ആലോചിച്ചു തല പുകയ്ക്കാൻ ഒന്നും നിക്കണ്ട..
ജനങ്ങൾക്ക് വേണ്ടാത്ത ഒരു ദേശീയ നേതാവും പാർട്ടിയെ നശിപ്പിക്കുന്ന ദേശീയ നേതാവിന്റെ ശിങ്കിടികളും…
തങ്ങൾക്കു താല്പര്യം ഇല്ലാത്തവരെ ജയിക്കും എന്നുറപ്പുണ്ടെങ്കിൽ ഏതറ്റം വരെയും പോയി വെട്ടുക എന്നത് കാലങ്ങൾ ആയി ഇവർ നടപ്പാക്കുന്ന നയം ആണ്.. മാവേലിക്കര ലോകസഭയിൽ ഞാൻ അല്ലാതെ ആരും വേണ്ട..
കൊട്ടാരക്കരയിൽ പാർട്ടിക്ക് വേണ്ടി കഷ്ട്ടപെട്ട സകല ചെറുപ്പക്കാരെയും ഇല്ലാതാക്കി.. നിലവിൽ ഉള്ളവർ പാർട്ടിയോടുള്ള കൂറ് കൊണ്ട് തുടരുന്നു എന്ന് മാത്രം.. ജില്ലയിൽ കൊല്ലം കോർപറേഷൻ ഭരണം ചരിത്രം സൃഷ്ടിച്ചു.
അതേസമയം കെ.എസ്.യുവിന് പിന്നാലെ കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരേ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസും രംഗത്ത് വന്നു.
ഫെയ്‌സ്ബുക്കിൽ കൂടെ തന്നെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജു ജോർജ്ജും വിമർശനം ഉന്നയിച്ചത്.
‘കൊട്ടാരക്കര നഗരസഭയിലേത് കൊടിക്കുന്നിലിന്റെ വിജയം’ എന്നാണ് പരിഹാസം.
കൊട്ടാരക്കര നഗരസഭ എൽഡിഎഫ് നിലനിർത്തി. യുഡിഎഫിന് ഒരു സീറ്റ് നഷ്ടപ്പെട്ടു.
എന്തിനാണ് പാർട്ടിയെ ഇങ്ങനെ നശിപ്പിക്കുന്നത്?, ശക്തമായ അടിവേരുകൾ അറുക്കപ്പെട്ട മഹാവൃക്ഷം പോലെ കോൺഗ്രസ് കൊട്ടാരക്കരയിൽ കത്തിത്തീരുകയാണെന്നും, നിങ്ങൾ പാർട്ടിയെ വളഞ്ഞ് പിടിച്ചിരിക്കുന്ന നീരാളിപ്പിടിത്തം വിടുക എന്നും അജു ജോർജ് പറഞ്ഞു.
---------------
Hindusthan Samachar / Roshith K