Enter your Email Address to subscribe to our newsletters

Kerala, 14 ഡിസംബര്‍ (H.S.)
തിരുവനന്തപുരം: യുഡിഎഫ് നേടിയ തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകർക്കും ജനങ്ങൾക്കും നന്ദി പറഞ്ഞ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി. ശബരിമലയടക്കം നിരവധി വിഷയങ്ങൾ ഒന്നിച്ചു വന്നു. പിണറായി വിജയൻ സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു. 2026 നിയമ സഭ തിരഞ്ഞെടുപ്പിനായി കൃത്യമായ പദ്ധതി തയ്യാറാണെന്ന് ദീപാദാസ് മുൻഷി പറഞ്ഞു.
ശശി തരൂരിന്റെ നിലപാടുകൾ തിരുവനന്തപുരത്തെ എൻഡിഎ വിജയത്തെ ബാധിച്ചിട്ടില്ലെന്നും, ബിജെപി ഭരണത്തിലെത്തുന്നത് തടയാനായി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന കാര്യം പാർട്ടി ആലോചിച്ചു തീരുമാനിക്കുമെന്നും ദീപാദാസ് മുൻഷി പറഞ്ഞു.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ തയാറെടുക്കുകയാണ് യുഡിഎഫ്. സംസ്ഥാനത്ത് നിലനിൽക്കുന്ന സർക്കാർ വിരുദ്ധ തരംഗം പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങൾ യുഡിഎഫ് ആരംഭിക്കും. അനുകൂല തരംഗം നിലനിർത്താൻ ശ്രമങ്ങൾ ആരംഭിക്കും. കെപിസിസി, യുഡിഎഫ് യോഗങ്ങൾ ഉടൻചേരും. തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപിയുടെ വിജയവും എൽഡിഎഫിനെതിരെ ഉപയോഗിക്കാനാണ് യുഡിഎഫ് തീരുമാനം. . ലോക്‌സഭാ തദ്ദേശ തിരഞ്ഞെടുപ്പുകളുടെ മാതൃകയിൽ നിയമസഭാ തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നേതൃത്വം ആലോചിക്കും.
---------------
Hindusthan Samachar / Roshith K