Enter your Email Address to subscribe to our newsletters

Thiruvananthapuram, 14 ഡിസംബര്‍ (H.S.)
സംസ്ഥാനത്തെ വൃക്ക രോഗികളുടെ സൗജന്യ ഡയാലിസിസ് മുടങ്ങി. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ കോടികളുടെ കുടിശ്ശിക വരുത്തിയതോടെ കമ്പനി മരുന്ന് വിതരണം നിര്‍ത്തിയതാണ് തിരിച്ചടിയായത്. മരുന്ന് നല്‍കിയ വകയില്‍ അഞ്ച് കോടി രൂപയാണ് കമ്പനിക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. ചികിത്സ മുടങ്ങിയതോടെ പല രോഗികളും ദുരിതത്തിലായി.
മരുന്ന് സൗജന്യമായി കിട്ടുന്നില്ല. ഇങ്ങനെ പോകാന്‍ പറ്റില്ല. മുടങ്ങിയാല്‍ നീരാണെന്നാണ് മൂന്ന് വര്‍ഷമായി ഡയാലിസിസ് ചെയ്ത് ജീവന്‍ നിലനിര്‍ത്തുന്ന ശ്രീദേവി പറയുന്നത്. ഇവരെ പോലെ ആയിരകണക്കിന് രോഗികള്‍ക്ക് ആശ്രയമായിരുന്നു സര്‍ക്കാരിന്റെ സൗജന്യ മരുന്ന്. എന്നാല്‍ അത് നിലച്ചിട്ട് ഒന്നരമാസമായി.
ഒരു ദിവസം മൂന്നും നാലും ഡയാലിസിസ് ചെയ്യുന്ന രോഗികളുടെ അവസ്ഥ പരിതാപകരമാണ്. മൂന്ന് ഡയാലിസിസ് ചെയ്യുന്നതിന് 2000 രൂപ വരെ ചെലവുണ്ട്. ഈ പണം ഇല്ലാത്തതിനാല്‍ ആദ്യഘട്ടങ്ങളില്‍ പലരും കടം വാങ്ങി ചികിത്സ തുടര്‍ന്നു. ഇപ്പോള്‍ വലിയ തുക കടം ആയതോടെ പലരും ഡയാലിസിസ് മുടക്കി. മരുന്ന് കിട്ടാതെ ചികിത്സ എടുക്കാതെ മുന്നോട്ടുപോകാന്‍ ആകില്ല ഇവര്‍ക്ക്.
തങ്ങളെ പോലെ സാധാരണക്കാരായവര്‍ക്ക് മരുന്ന് പിടിച്ചുവയ്ക്കാതെ നല്‍കണമെന്നാണ് ശ്രീദേവി പറയുന്നത്. ഉണ്ടായിരുന്ന ഒന്നര സെന്റ് വസ്തുവും വീടും വിറ്റ് മകളുടെ ചികിത്സ ചെയ്ത അമ്മ സീത ലക്ഷ്മിക്ക് ഇനി എങ്ങനെ മുന്നോട്ടു പോകണം എന്ന് അറിയില്ല. വേദനകൊണ്ട് മകള്‍ പിടയുന്നതും ഈ അമ്മ നോക്കി നില്‍ക്കുകയാണ്. ഒരു ദിവസം 2000 ത്തോളം രൂപ ചെലവ് വരുന്നു. അത്രയും രൂപയില്ലെന്നും സീത ലക്ഷ്മി പറയുന്നു.
ഡയാലിസിസിനുള്ള മരുന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് വിതരണം ചെയ്തിരുന്ന ബാക്സ്റ്റര്‍ കമ്പനിക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത് അഞ്ചു കോടി രൂപയാണ്. ഇതില്‍ ഒരു കോടി 10 ലക്ഷം രണ്ട് കൊല്ലം ആയി കുടിശിക ആയിട്ട്. നാല് കോടി രൂപയുടെ കുടിശിക നാല് മാസമായി. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴിയാണ് വൃക്ക രോഗികള്‍ക്കുള്ള സൗജന്യ മരുന്ന് നല്‍കിയിരുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR