നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ കടുത്ത നിരാശയെന്ന് വുമൺ ഇൻ സിനിമ കളക്ടീവ്.
Kerala, 14 ഡിസംബര്‍ (H.S.) എറണാകുളം: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ കടുത്ത നിരാശയെന്ന് വുമൺ ഇൻ സിനിമ കളക്ടീവ്. വിധി സൂക്ഷ്മമായി പഠിച്ച് തുടർനടപടികളുമായി മുന്നോട്ടു പോകും. നീതിക്കായി പോരാട്ടം തുടരുമെന്നും ഡ‍ബ്ല്യൂസിസി സമൂഹമാധ്യമത്തിൽ പങ്കുവെ
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ കടുത്ത നിരാശയെന്ന് വുമൺ ഇൻ സിനിമ കളക്ടീവ്.


Kerala, 14 ഡിസംബര്‍ (H.S.)

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ കടുത്ത നിരാശയെന്ന് വുമൺ ഇൻ സിനിമ കളക്ടീവ്. വിധി സൂക്ഷ്മമായി പഠിച്ച് തുടർനടപടികളുമായി മുന്നോട്ടു പോകും. നീതിക്കായി പോരാട്ടം തുടരുമെന്നും ഡ‍ബ്ല്യൂസിസി സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. എട്ടരവർഷം നീണ്ട ഈ പോരാട്ടത്തിൽ അത് ഞങ്ങളുടെ സഹപ്രവത്തകക്ക് മുന്നിൽ ബാക്കി വച്ചത് നീതിയും കരുതലും അല്ലെന്ന് ഡ‍ബ്ല്യൂസിസി പറഞ്ഞു. പെൺ കേരളത്തിന് വിധി നൽകുന്ന സാമൂഹ്യപാഠം ഇനി പരാതിയുമായി മുന്നോട്ട് വരരുത് എന്ന അത്യന്തം നിരാശാജനമായ വിലക്കാണെന്ന് ഡ‍ബ്ല്യൂസിസി വ്യക്തമാക്കി.

കോടതി വിധിയിൽ പ്രതികരണവുമായി അതിജീവിതയുടെ രം​ഗത്തെത്തിയിരുന്നു. വിധി അത്ഭുതപ്പെടുത്തുന്നില്ലെന്നും, കേസിൽ അടിസ്ഥാന ആവശ്യങ്ങൾ പോലും സംരക്ഷിക്കപ്പെട്ടില്ലെന്നാണ് അതിജീവിത പ്രതികരിച്ചു. എല്ലാ പാഠങ്ങൾക്കും നന്ദിയെന്ന് പറഞ്ഞാണ് അതിജീവിതയുടെ തുറന്ന കത്ത് പുറത്ത് വന്നിരിക്കുന്നത് . എട്ടുവർഷം, 9 മാസം ,23 ദിവസങ്ങൾ വേദനാജനകമായ യാത്രയിലെ വെളിച്ചത്തിന്റെ നേരിയ കണികയായി മാത്രമാണ് ആറു പേർ ശിക്ഷിക്കപ്പെട്ട കേസിലെ വിധിയെ കാണുന്നത് എന്നായിരുന്നു അവരുടെ പ്രതികരണം .

---------------

Hindusthan Samachar / Roshith K


Latest News