ശബരിമല തീര്‍ത്ഥാടകരുടെ കാറും ബസും കൂട്ടിയിടിച്ചു; രണ്ട് മരണം
Kollam, 15 ഡിസംബര്‍ (H.S.) കൊല്ലത്ത് വാഹനാപകടത്തില്‍ രണ്ട് മരണം. കാറും കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിക്കുക ആയിരുന്നു. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനമാണ്ം അപകടത്തില്‍പ്പെട്ടത്. നിലമേല്‍ വാഴോടാണ് സംഭവം. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ക
up_road_accident_ayodhya


Kollam, 15 ഡിസംബര്‍ (H.S.)

കൊല്ലത്ത് വാഹനാപകടത്തില്‍ രണ്ട് മരണം. കാറും കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിക്കുക ആയിരുന്നു. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനമാണ്ം അപകടത്തില്‍പ്പെട്ടത്. നിലമേല്‍ വാഴോടാണ് സംഭവം. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്.

ദര്‍ശനം കഴിഞ്ഞ് തിരികെ പോവുകയായിരുന്നു. തിരുവനന്തപുരം പൂജപ്പുര സ്വദേശികളായ ബിച്ചു ചന്ദ്രന്‍, സതീഷ് എന്നിവരാണ് മരിച്ചത്. കാറില്‍ ഇവരോടൊപ്പം ഒരു കുട്ടിയുമുണ്ടായിരുന്നു. കുട്ടിയുടെ നില ഗുരുതരമാണ്. കുട്ടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

---------------

Hindusthan Samachar / Sreejith S


Latest News