Enter your Email Address to subscribe to our newsletters

New dekhi, 15 ഡിസംബര്‍ (H.S.)
ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞ് ജനജീവിതം ദുസഹമാക്കുന്നു. നിരവധി വിമാന, ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. കാഴ്ചാപരിധി കുറവായതിനെത്തുടര്‍ന്ന് ഇതുവരെ 100 വിമാനങ്ങള്‍ റദ്ദാക്കിയതായി ഡല്‍ഹി വിമാനത്താവള അധികൃതര്‍ അറിയിച്ചു. 300ല്‍ അധികം വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിട്ടുമുണ്ട്. എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും യാത്രക്കാര്‍ക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രാവിലെ ആറുമണിക്ക് ദേശീയ തലസ്ഥാനത്തെ വായുഗുണനിലവാരം (എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ് എക്യുഐ) 456 ആയിരുന്നു. ഈ സീസണിലെ ഏറ്റവും മോശപ്പെട്ട രണ്ടാമത്തെ എക്യുഐ ആയിരുന്നു അത്. ഞായറാഴ്ചത്തെ എക്യുഐ 461 ആയിരുന്നു. ഫ്‌ലൈറ്റ് സ്റ്റാറ്റസ് നോക്കിയശേഷം മാത്രമേ വിമാനത്താവളങ്ങളിലേക്കു പുറപ്പെടാവൂ എന്ന് വ്യോമയാന മന്ത്രാലയം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം അളക്കുന്ന 40 സ്റ്റേഷനുകളില്‍ 38 എണ്ണത്തിലും എക്യുഐ 'അതീവ ഗുരുതരം' അവസ്ഥയിലായിരുന്നു. രണ്ട് സ്റ്റേഷനുകളില്‍ 'വളരെ മോശം' എന്ന അവസ്ഥയിലും. അവസ്ഥ മോശമായതിനെത്തുടര്‍ന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡല്‍ഹിയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S