Enter your Email Address to subscribe to our newsletters

karnataka, 15 ഡിസംബര്‍ (H.S.)
വിദ്വേഷപ്രസംഗം തടയാനുള്ള നിയമനിര്‍മ്മാണത്തിന് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് കര്‍ണാടക. 'ദ കര്‍ണാടക ഹേറ്റ് സ്പീച്ച് ആന്റ് ഹേറ്റ് ക്രൈംസ് (പണിഷ്‌മെന്റ്) ബില്‍ 2025' എന്ന ബില്ലാണ് കര്‍ണാടക അവതരിപ്പിച്ചത്. ഇതില്‍ ഓണ്‍ലൈനിലൂടെയുള്ള അധിക്ഷേപവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിദ്വേഷ കുറ്റങ്ങളായ വിദ്വേകപ്രസംഗത്തിന്റെ പ്രചാരണം എന്ന വിഭാഗത്തില്‍ ഏതെങ്കിലും തരത്തിലുള്ള വിദ്വേഷ കണ്ടന്റ് നിര്‍മിക്കുക, പോസ്റ്റ് ചെയ്യുക, കൂടുതല്‍ ആളുകളിലേക്ക് പ്രചരിപ്പിക്കുക, വാക്കുകളിലൂടെയോ എഴുത്തിലൂടെയോ ആംഗ്യങ്ങളിലൂടെയോ ഇലക്?ട്രോണിക് മാധ്യമത്തിലൂടെ പൊതുജനത്തിന് കാണുന്ന തരത്തില്‍, ഒരാളെ ദ്രോഹിക്കുക എന്ന ലക്ഷ്യത്തോടെ, ജീവിച്ചിരിക്കുന്നതോ മരിച്ചുപോയതോ ആയ വ്യക്തിയെ ലക്ഷ്യം വച്ച്, വ്യക്തികളെയോ സമൂഹത്തെയോ പൊതുവായോ മുന്‍വിധിയോടെ പ്രചരിപ്പിക്കുക എന്നതാണ് നിയമത്തിന് പരിധിയില്‍വരുന്നത്.
മതം, ജാതി, സമൂഹം, ലിംഗം, ജന്‍മസ്ഥലം, വീട്, ഭാഷ, വൈകല്യം, കുലം എന്നിവയൊക്കെ നിയമത്തിന്റെ പരിധിയില്‍ വരും. എന്നാല്‍ കലാപരമായ പ്രകടനങ്ങളെയും പഠനാവശ്യത്തിനുള്ള ശാസ്ത്രീയ പരീക്ഷണം, റിപ്പോര്‍ട്ടിങ്, മതംമാറ്റം തുടങ്ങിയവയെയും നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിലവിലെ നിയമത്തില്‍ ഇത്തരം കാര്യങ്ങളില്‍ വ്യക്തത ഇല്ല. എന്നാല്‍ ഇത് കൂടുതല്‍ വ്യക്തതയോടെ പുതിയ നിയമത്തില്‍ പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 299, സെക്ഷന്‍ 298 എന്നിവയുടെ പരിധിയിലാണ് നിലവില്‍ വിദ്വേഷപ്രസംഗം വരുന്നത്.
---------------
Hindusthan Samachar / Sreejith S