എലപ്പുള്ളി ബ്രൂവറിക്ക് എതിരായ ഹര്‍ജി ഉത്തരവിനായി മാറ്റി ഹൈക്കോടതി
Thiruvanathapuram, 15 ഡിസംബര്‍ (H.S.) പാലക്കാട് ജില്ലയിലെ എലപ്പുള്ളി ഗ്രാമ പഞ്ചായത്തിലുള്‍പ്പെട്ട മണ്ണൂക്കാട് ബ്രുവറി സ്ഥാപിക്കുന്നതിന് എതിരായ ഹര്‍ജി ഉത്തരവിനായി മാറ്റി ഹൈക്കോടതി. ഓയാസിസ് കമ്പനിക്ക് നല്‍കിയ പ്രാഥമിക അനുമതി ചോദ്യം ചെയ്തുകൊണ്ട് ക്രൈ
kerala high court


Thiruvanathapuram, 15 ഡിസംബര്‍ (H.S.)

പാലക്കാട് ജില്ലയിലെ എലപ്പുള്ളി ഗ്രാമ പഞ്ചായത്തിലുള്‍പ്പെട്ട മണ്ണൂക്കാട് ബ്രുവറി സ്ഥാപിക്കുന്നതിന് എതിരായ ഹര്‍ജി ഉത്തരവിനായി മാറ്റി ഹൈക്കോടതി. ഓയാസിസ് കമ്പനിക്ക് നല്‍കിയ പ്രാഥമിക അനുമതി ചോദ്യം ചെയ്തുകൊണ്ട് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്‌സി ന്റെ ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജികളിലാണ് വാദം പൂര്‍ത്തിയായത്. ബ്രുവറിക്ക് പ്രാഥമിക അനുമതി നല്‍കിയ മന്ത്രിസഭാ തീരുമാനത്തിന്റെ ഫയലുകള്‍ ഹൈക്കോടതി നിര്‍ദേശിച്ചതനുസരിച്ചു സര്‍ക്കാര്‍ ഹാജരാക്കി.

ഇതുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ ഫയലുകളും ഡിസംബര്‍ 15 ന് മുമ്പായി ഹാജരാക്കാന്‍ കോടതി സര്‍ക്കാര്‍ അഭിഭാഷകന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കേസ് വിധി പറയുന്നതുവരെ പ്രാഥമിക അനുമതിയില്‍ നടപടികള്‍ സ്വീകരിക്കരുതെന്ന് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ജസ്റ്റീസ് സതീഷ് നൈനാന്‍ , ജസ്റ്റിസ് പി. കൃഷ്ണകുമാര്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News