Enter your Email Address to subscribe to our newsletters

Thiruvanathapuram, 15 ഡിസംബര്‍ (H.S.)
ഐഎഫ്എഫ്‌കെയില്‍ പാലസ്തീന്‍ സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചു. പാലസ്തീന്ഡ പാക്കേജ് ഉള്‍പ്പെടെ 20 സിനിമകള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദര്‍ശന്‍ അനുമതി നിഷേധിച്ചു. 1925ല്‍ പുറത്തിറങ്ങിയ ബാറ്റില്‍ഷിപ്പ് പൊട്ടം കിങ് എന്ന ചിത്രത്തിന് ഉള്‍പ്പടെയാണ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയത്തിന്റെ അസാധാരണ നടപടിയാണ് ഉണ്ടായിരിക്കുന്നത്.
ഐഎഫ്എഫ്‌കെയുടെ ഓപ്പണിങ് ഫിലിം ആയ പലസ്തീന്‍ 36 ഉള്‍പ്പടെ ഇനി കാണിക്കരുത് എന്നാണ് ചലച്ചിത്ര അക്കാദമിക്ക് ഇ മെയില്‍ സന്ദേശം ലഭിച്ചത്. ഉമ്മാക്കി കാട്ടി പേടിപ്പിക്കണ്ടന്നും ചിത്രങ്ങള്‍ പുറത്ത് സ്‌ക്രീന്‍ ഒരുക്കി കാണിക്കും എന്നും ചലച്ചിത്ര അക്കാദമി മുന്‍ അധ്യക്ഷന്‍ കമല്‍ പറഞ്ഞു.
അനുമതി നിഷേധിച്ച സിനിമകള്‍ കാണിക്കണമെന്ന് സംവിധായകന്‍ ടി.വി. ചന്ദ്രന്‍ പറഞ്ഞു. കൊല്‍ക്കൊത്തയില്‍ ഇതേ അനുഭവം ഉണ്ടായി. പക്ഷേ സിനിമകള്‍ പ്രദര്‍ശിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. മമതാ ബാനര്‍ജി കാട്ടിയ ധൈര്യം പിണറായി കാട്ടണമെന്നും ടി.വി. ചന്ദ്രന്‍. കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിന് എതിരെ ഡെലിഗേറ്റുകള്‍ പ്രതിഷേധം സംഘടിപ്പിച്ചു.
---------------
Hindusthan Samachar / Sreejith S