ഊര്‍ജ കാര്യക്ഷമതയില്‍ കേരളത്തിന് ദേശീയ അംഗീകാരം;എസ് ഇ ഇ ഐ സൂചികയില്‍ ഗ്രൂപ്പ്3വിഭാഗത്തില്‍ ഒന്നാം റാങ്ക്
New delhi, 15 ഡിസംബര്‍ (H.S.) സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഊര്‍ജ കാര്യക്ഷമത വിലയിരുത്തുന്ന ദേശീയ സൂചികയായ''സ്റ്റേറ്റ് എനര്‍ജി എഫിഷ്യന്‍സി ഇന്‍ഡക്സ് (SEEI)'' -ല്‍ ഗ്രൂപ്പ്3വിഭാഗത്തില്‍ കേരളത്തിന് ഒന്നാം റാങ്ക്. ഊര്‍ജ കാര്യക്ഷമത ര
award


New delhi, 15 ഡിസംബര്‍ (H.S.)

സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഊര്‍ജ കാര്യക്ഷമത വിലയിരുത്തുന്ന ദേശീയ സൂചികയായ'സ്റ്റേറ്റ് എനര്‍ജി എഫിഷ്യന്‍സി ഇന്‍ഡക്സ് (SEEI)' -ല്‍ ഗ്രൂപ്പ്3വിഭാഗത്തില്‍ കേരളത്തിന് ഒന്നാം റാങ്ക്. ഊര്‍ജ കാര്യക്ഷമത രംഗത്തെ സംസ്ഥാനത്തിന്റെ മികച്ച പ്രകടനത്തിനുള്ള ദേശീയതലത്തിലുള്ള പുരസ്‌കാരമാണ് കേരളം സ്വന്തമാക്കിയത്.

ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഊര്‍ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ പുനീത് കുമാറും,എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ ആര്‍ ഹരികുമാറും ചേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.കാര്‍ഷിക മേഖല,വൈദ്യുത വിതരണ രംഗം,ഗതാഗതം,വ്യവസായ മേഖല,വന്‍കിട കെട്ടിടങ്ങള്‍,ഗാര്‍ഹിക മേഖല തുടങ്ങി വിവിധ മേഖലകളില്‍ ഊര്‍ജ്ജ കാര്യക്ഷമത ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്തിയാണ് കേരളത്തെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ഈ മേഖലകളില്‍ ഊര്‍ജ്ജ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍,സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെ ധനസഹായത്തോടെ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും പുരസ്‌കാര നിര്‍ണ്ണയത്തില്‍ നിര്‍ണ്ണായകമായി.

കൂടാതെ,രാജ്യത്ത് ആദ്യമായി'എനര്‍ജി കണ്‍സര്‍വേഷന്‍ ആന്‍ഡ് സസ്റ്റെയിനബിള്‍ ബില്‍ഡിംഗ് കോഡ് റൂള്‍സ്'വിജ്ഞാപനം ചെയ്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയ സംസ്ഥാനമെന്ന നിലയില്‍ കേരളം കൈവരിച്ച മുന്നേറ്റവും പുരസ്‌കാര നേട്ടത്തിന് കാരണമായി. ഊര്‍ജ സംരക്ഷണവും സുസ്ഥിര വികസനവും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച സമഗ്ര സമീപനത്തിനുള്ള ദേശീയ അംഗീകാരമാണ് ഈ പുരസ്‌കാരം.

---------------

Hindusthan Samachar / Sreejith S


Latest News