രാഹുൽ ഈശ്വറിന് ജാമ്യം; സന്ദീപ് വാര്യറുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
Thiruvanathapuram, 15 ഡിസംബര്‍ (H.S.) പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പീഡിപ്പിച്ചെന്ന് പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം. 16 ദിവസത്തോളം ജയിൽ വാസം അനുഭവിച്ച് ശേഷമാണ് രാഹുൽ ഈശ്വർ പുറത്തിറങ്ങുന്നത്. തിരുവനന്തപുരം അഡീഷണ
RAHUL ESWAR


Thiruvanathapuram, 15 ഡിസംബര്‍ (H.S.)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പീഡിപ്പിച്ചെന്ന് പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം. 16 ദിവസത്തോളം ജയിൽ വാസം അനുഭവിച്ച് ശേഷമാണ് രാഹുൽ ഈശ്വർ പുറത്തിറങ്ങുന്നത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് രാഹുൽ ഈശ്വറിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ബലാത്സംഗ പരാതി നൽകിയ യുവതിയെ സൈബറിടത്തിൽ അധിക്ഷേപിച്ച കേസിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധി വന്നത്. നിലവില്‍ രാഹുല്‍ ഈശ്വര്‍ പൂജപ്പുര ജയിലിലാണുള്ളത്.

ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ,രണ്ട് ദിവസത്തെ കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ, 16 ദിവസമായി റിമാൻഡിൽ കഴിയുന്ന ഒരു പ്രതിയെ എന്തിനാണ് വീണ്ടും കസ്റ്റഡിയിലെടുക്കുന്നത് എന്നായിരുന്നു കോടതിയുടെ ചോദ്യം. വാദങ്ങൾ കേട്ട ശേഷം കോടതി വിധി പറയാൻ മാറ്റിവെക്കുകയും ഉപാധികളോടെ ജാമ്യം അനുവദിക്കുകയുമായിരുന്നു. ഇതേ കേസിലെ മറ്റൊരു പ്രതിയായ സന്ദീപാ വാര്യറുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

---------------

Hindusthan Samachar / Sreejith S


Latest News