Enter your Email Address to subscribe to our newsletters

Kochi, 15 ഡിസംബര്‍ (H.S.)
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലില്‍ പത്തനംതിട്ട ജില്ല വിട്ടുപോകരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി അന്വേഷണ സംഘം. എംഎല്‍എയെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ ഹൈക്കോടതിയുടെ തീരുമാനത്തിന് ശേഷമേ അന്തിമ നിലപാട് എടുക്കൂ.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗക്കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സെഷന്‍സ് കോടതി നടപടിക്കെതിരെ രാഹുല്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ്. ഈ കേസില്‍ ജസ്റ്റിസ് കെ ബാബു കഴിഞ്ഞയാഴ്ച എംഎല്‍എയെ തല്‍ക്കാലം അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശിച്ചിരുന്നു.
ബംഗളൂരുവിലെ മലയാളി യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസില്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. രണ്ട് കേസുകളിലും ഹൈക്കോടതിയുടെ തീരുമാനം നിര്‍ണ്ണായകമാണ്.
---------------
Hindusthan Samachar / Sreejith S