196 ബസ്സുകള്‍; മുക്കാല്‍ ലക്ഷത്തോളം ട്രിപ്പുകള്‍; അയ്യപ്പഭക്തരുടെ യാത്ര എളുപ്പമാക്കി കെഎസ്ആര്‍ടിസി
Pamba, 15 ഡിസംബര്‍ (H.S.) ഇടതടവില്ലാതെ ചെയിന്‍ സര്‍വീസുകളും ദീര്‍ഘദൂര സര്‍വീസുകളുമായി അയ്യപ്പഭക്തരുടെ യാത്ര സുഗമമാക്കി കെഎസ്ആര്‍ടിസി. പമ്പയില്‍ നിന്നും 196 ബസ്സുകള്‍ ആണ് സര്‍വീസ് നടത്തുന്നത്. പമ്പ - നിലക്കല്‍ റൂട്ടില്‍ ഇരുവശത്തേക്കുമായി ഇതുവരെ 71,
KSRTC


Pamba, 15 ഡിസംബര്‍ (H.S.)

ഇടതടവില്ലാതെ ചെയിന്‍ സര്‍വീസുകളും ദീര്‍ഘദൂര സര്‍വീസുകളുമായി അയ്യപ്പഭക്തരുടെ യാത്ര സുഗമമാക്കി കെഎസ്ആര്‍ടിസി. പമ്പയില്‍ നിന്നും 196 ബസ്സുകള്‍ ആണ് സര്‍വീസ് നടത്തുന്നത്. പമ്പ - നിലക്കല്‍ റൂട്ടില്‍ ഇരുവശത്തേക്കുമായി ഇതുവരെ 71,500 ചെയിന്‍ സര്‍വീസുകള്‍ നടത്തിയിട്ടുണ്ട്. പമ്പയിലേക്ക് 8030, പമ്പയില്‍ നിന്നും 8050 എന്നിങ്ങനെ ദീര്‍ഘദൂര സര്‍വീസുകളും നടത്തിയിട്ടുണ്ട്. ഇതോടൊപ്പം തെങ്കാശി, പഴനി, കോയമ്പത്തൂര്‍ തുടങ്ങിയ ഇന്റര്‍‌സ്റ്റേറ്റ് സര്‍വീസുകളും ആരംഭിച്ചിട്ടുണ്ട്. ഗുരുവായൂര്‍, തൃശ്ശൂര്‍ എന്നീ സ്ഥലങ്ങളിലേക്കും സര്‍വീസുകള്‍ നടത്തുന്നുണ്ട്. പമ്പ ഓഫീസില്‍ യാത്രക്കാര്‍ക്ക് ട്രാവല്‍ കാര്‍ഡുകള്‍ ലഭ്യമാണ്. വിവിധ സ്ഥലങ്ങളിലേക്ക് ചാര്‍ട്ടേഡ് ട്രിപ്പുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പമ്പ-ത്രിവേണി, നിലക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ കണക്ട് ചെയ്തുള്ള സര്‍വീസുകള്‍ക്ക് പുതിയ ഐഷര്‍ ബസുകള്‍ അനുവദിച്ചു. പമ്പ ഡിപ്പോയില്‍ നിന്ന് മാത്രം 40 ലക്ഷം രൂപയുടെ പ്രതിദിന വരുമാനമാണ് കെഎസ്ആര്‍ടിസി ലഭിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News