പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്ത് വീഴ്ചയില്ല; ശബരിമല സ്വർണക്കൊള്ളയിലെ നിലപാട് ജനങ്ങളിൽ എത്തിക്കാൻ CPIM
Trivandrum, 15 ഡിസംബര്‍ (H.S.) തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ നിലപാട് ജനങ്ങളിൽ എത്തിക്കാൻ CPIM. പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്നാണ് ബോധ്യപ്പെടുത്താൻ നടപടി സ്വീകരിക്കും. ശബരിമല സ്വർണക്കൊള്ള തിരിച്ചടിയായെന
പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്ത് വീഴ്ചയില്ല; ശബരിമല സ്വർണക്കൊള്ളയിലെ നിലപാട് ജനങ്ങളിൽ എത്തിക്കാൻ CPIM


Trivandrum, 15 ഡിസംബര്‍ (H.S.)

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ നിലപാട് ജനങ്ങളിൽ എത്തിക്കാൻ CPIM. പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്നാണ് ബോധ്യപ്പെടുത്താൻ നടപടി സ്വീകരിക്കും. ശബരിമല സ്വർണക്കൊള്ള തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് നീക്കം.

ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണ്ണ കൊള്ളയും ഉൾപ്പെടെ തിരിച്ചടി ആയിട്ടുണ്ട് എന്നതാണ് നേതാക്കൾക്കിടയിലെ വികാരം. ജില്ലകൾ തിരിച്ചുള്ള കണക്കുകളാണ് സിപിഐഎം, സിപിഐ നേതൃയോഗങ്ങൾ വിലയിരുത്തുന്നത്. സ്ഥാനാർത്ഥിനിർണയം തിരുവനന്തപുരം, കൊല്ലം കോർപ്പറേഷനുകളിലും ചില ജില്ലാ പഞ്ചായത്തുകളിലും പാളിയെന്ന് സിപിഐഎമ്മിനുള്ളിൽ അഭിപ്രായമുണ്ട്.

സാമുദായിക സമവാക്യങ്ങൾ പാലിക്കാതെയാണ് പലയിടത്തും സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്നും സിപിഐക്കുള്ളിലും വിമർശനമുണ്ട്. തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനുള്ള ഇടതു പാർട്ടികളുടെ നേതൃയോഗങ്ങൾ തുടരുകയാണ്.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ലെന്നും . സർക്കാരിനോടുള്ള എതിർപ്പല്ല, മറ്റു ഘടകങ്ങളാണ് ഫലത്തെ സ്വാധീനിച്ചതെന്നുമാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തൽ . എതിർപ്പുകളെ മറികടന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചു വരാനാകുമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തൽ.

---------------

Hindusthan Samachar / Roshith K


Latest News