എസ്‌ഐആര്‍: കേരളത്തില്‍ ഒഴിവാക്കിയത് 25 ലക്ഷം പേരെ; കരട് വോട്ടര്‍പട്ടിക ഉടന്‍
Thiruvanathapuram, 15 ഡിസംബര്‍ (H.S.) എസ്ഐആര്‍ നടപടിക്രമങ്ങള്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, 2025 ഒക്ടോബറിലെ വോട്ടര്‍ പട്ടികയില്‍നിന്ന് 25 ലക്ഷത്തിലധികം വോട്ടര്‍മാരാണ് പുറത്തായിരിക്കുന്നത്. 2,78,59,855 വോട്ടര്‍മാരാണ് ഒക്ടോബറിലെ പട്ടി
GSIR 56.37 lacs names


Thiruvanathapuram, 15 ഡിസംബര്‍ (H.S.)

എസ്ഐആര്‍ നടപടിക്രമങ്ങള്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, 2025 ഒക്ടോബറിലെ വോട്ടര്‍ പട്ടികയില്‍നിന്ന് 25 ലക്ഷത്തിലധികം വോട്ടര്‍മാരാണ് പുറത്തായിരിക്കുന്നത്. 2,78,59,855 വോട്ടര്‍മാരാണ് ഒക്ടോബറിലെ പട്ടികയില്‍ ഉണ്ടായിരുന്നത്. സിപിഎമ്മും കോണ്‍ഗ്രസും ലീഗും ഉള്‍പ്പെടെ പ്രതിപക്ഷകക്ഷികള്‍ അതിശക്തമായ എതിര്‍പ്പ് തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു.

99.96% എന്യൂമറേഷന്‍ ഫോമുകള്‍ തിരികെ ലഭിക്കുകയും 99.77% ഡിജിറ്റൈസ് ചെയ്തതിനും ശേഷമാണ് 25 ലക്ഷത്തിലധികം വോട്ടര്‍മാര്‍ ഒഴിവായത്. മരിച്ചവര്‍, സ്ഥിരമായി താമസം മാറിയവര്‍, മറ്റുസ്ഥലത്ത് പേരുചേര്‍ത്തവര്‍, മറ്റുകാരണങ്ങളാല്‍ ഉള്‍പ്പെടാത്തവര്‍ എന്നിവരാണു പട്ടികയ്ക്കു പുറത്താകുന്നത്. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം തര്‍ക്കമുള്ളവര്‍ക്കു രേഖകള്‍ ഹാജരാക്കി വോട്ട് ഉള്‍പ്പെടുത്താനുള്ള അവസരം നല്‍കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ കേല്‍ക്കര്‍ അറിയിച്ചു. അതേസമയം, കണക്കുകളില്‍ വ്യക്തതയില്ലെന്നും എസ്ഐആര്‍ നടപടികളുടെ കാലാവധി വീണ്ടും നീട്ടണമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

ഡിസംബര്‍ 15 വരെയുള്ള കണക്കനുസരിച്ച് 2025 ഒക്ടോബറിലെ വോട്ടര്‍ പട്ടികയിലെ 6,44,547 പേര്‍ മരിച്ചതായി എസ്ഐആറില്‍ തിരിച്ചറിഞ്ഞു. കണ്ടെത്താന്‍ സാധിക്കാത്തവര്‍ - 7,11,958, സ്ഥിരമായി താമസം മാറിയവര്‍ - 8,19,346, ഒന്നില്‍ കൂടുതല്‍ തവണ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ - 1,31,530, മറ്റുള്ളവര്‍ - 1,93,631 എന്നിങ്ങനെ 25,01,012 വോട്ടര്‍മാര്‍ കരട് വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News