Enter your Email Address to subscribe to our newsletters

Kochi, 15 ഡിസംബര്‍ (H.S.)
ആത്മ വിശ്വാസത്തോടെ കൃത്യമായ പദ്ധതികളോടെയാണ് ഇത്തവണ യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അതുകൊണ്ട് തന്നെ നൂറിലധികം സീറ്റുകളുമായി അധികാരത്തിലെത്തും. എറണാകുളം ജില്ലയിലെ പതിനാല് നിയമസഭാ സീറ്റും ഇത്തവണ നേടുമെന്നും സതീശന്‍ പറഞ്ഞു. എറണാകുളത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ഡിസിസി നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശന്‍. യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ല കമ്മ്യൂണിസ്റ്റുകള്‍ ഇത്തവണ യുഡിഎഫിനാണ് വോട്ട് ചെയ്തത്. കക്ഷികള്‍ക്കപ്പുറം നിരവധി വര്‍ഷങ്ങളായി ഇടതുപക്ഷത്തോടൊപ്പം നിലകൊണ്ട ബഹുഭൂരിപക്ഷം സഹയാത്രികരും ഇത്തവണ യുഡിഎഫിനൊപ്പം അണിചേര്‍ന്നു. യുഡിഎഫ് എന്നത് ഒരു കൂട്ടം രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടം മാത്രമല്ല. ടീം യുഡിഎഫിന്റെ വിജയമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ടത്. സിപിഎമ്മിലും, എല്‍ഡിഎഫിലും ഉള്ള പ്രതീക്ഷകള്‍ ജനങ്ങള്‍ക്ക് നഷ്ടമായപ്പോള്‍, ഇനി യുഡിഎഫിന് മാത്രമേ കേരളത്തെ കൈപിടിച്ച് ഉയര്‍ത്താനാകൂ എന്ന് ജനം ചിന്തിച്ചതിന്റെ കൂടി വിജയമാണിത്. പരാജയം പഠിക്കുന്നതിനൊപ്പം വിജയവും പ്രത്യേകം പഠിക്കേണ്ടതാണെന്നും സതീശന്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി 'തുടക്കം മിഷന്‍ 2026' നും കോണ്‍ഗ്രസ് തുടക്കമിട്ടു.
---------------
Hindusthan Samachar / Sreejith S