Enter your Email Address to subscribe to our newsletters

Aranmula , 16 ഡിസംബര്‍ (H.S.)
ആറന്മുള: സിപിഐഎം നേതാക്കള്‍ക്കെതിരെ പോസ്റ്റുമായി ആറന്മുളയുടെ ചെമ്പട ഫേസ്ബുക്ക് പേജ്. സിപിഐഎം നേതാവ് എ പത്മകുമാര്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍ സനല്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് പോസ്റ്റ്. വര്‍ഗവഞ്ചകന്മാര്‍, ഇവന്മാരെ ഉടനെ ചവിട്ടി പുറത്താക്കണം, ഈ പവിത്രമായ പാര്‍ട്ടിയില്‍ നിന്ന് എന്നു പറഞ്ഞാണ് തുടങ്ങുന്നത്. അഴിമതി ഒരിക്കലും ജനങ്ങള്‍ വെച്ചു പൊറുപ്പിക്കില്ലെന്നും പത്തനംതിട്ട ജില്ലയില്‍ ഇവര്‍ ചെയ്ത പ്രവര്‍ത്തികളാണ് കേരളം മുഴുവന്‍ പ്രതിഫലിക്കാന്‍ മുഖ്യ കാരണമെന്നും പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന്റെ പൂർണ്ണരൂപം
വര്‍ഗ്ഗവഞ്ചകന്മാര്‍, ഇവന്മാരെ ഉടനെ ചവിട്ടി പുറത്താക്കണം ഈ പവിത്രമായ പാര്‍ട്ടിയില്‍ നിന്ന്.അഴിമതി ഒരിക്കലും ജനങ്ങള്‍ വെച്ചു പൊറുപ്പിക്കില്ല.. പത്തനംതിട്ട ജില്ലയില്‍ ഇവന്മാര് രണ്ടു ഫ്രോടുകള്‍ ചെയ്ത പ്രവര്‍ത്തികളാണ് കേരളം മുഴുവന്‍ പ്രതിഭലിക്കാന്‍ മുഖ്യ കാരണം…
ഇത്രയും ജന സേവനം നല്‍കിയ ഒരു സര്‍ക്കാര്‍ കേരള ചരിത്രത്തിലില്ല. പക്ഷെ എന്ത് ചെയ്യാന്‍? അഴിമതി വെളിവായ ഉടന്‍ തന്നെ നടപടി എടുത്തു ഇവന്മാരെ രണ്ടു ചെറ്റകളെയും പുറത്താക്കുന്നതില്‍ ഈ പാര്‍ട്ടി പിന്നോട്ട് പോയോ എന്ന് സംശയം തോനുന്നു..
പത്തനംതിട്ട ഒരു ചെങ്കോട്ടയായിരുന്നു.. എവിടെയാണ് വിള്ളല്‍ സംഭവിച്ചതെന്ന് പാര്‍ട്ടി അടിയന്തരമായി പരിശോധന നടത്തണം..
കേരള ജനത എന്തും സഹിക്കും, എന്നാല്‍ അഴിമതി വെച്ചു പൊറുപ്പിക്കില്ല ഈ ജനത.. അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണ് അഴിമതി നടത്തിയവരെ ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കുന്നത്..
---------------
Hindusthan Samachar / Roshith K