Enter your Email Address to subscribe to our newsletters

Kerala, 16 ഡിസംബര്‍ (H.S.)
കോഴിക്കോട് ∙ തദ്ദേശ തിരഞ്ഞെടുപ്പിലെയും ബാർ കൗൺസിൽ തിരഞ്ഞെടുപ്പിലെയും വിജയികൾ ഒരേ വീട്ടിൽ. കോഴിക്കോട് ചാലപ്പുറം തപാൽ ഓഫിസിനു സമീപമുള്ള കൊടക്കാട്ടകത്ത് വീട്ടിലാണ് വിവിധ തിരഞ്ഞെടുപ്പുകളിലെ ഡബിൾ ജയമെത്തിയത്. ഈ വീട്ടിലെ മരുമകളും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുമായ ഫാത്തിമ തഹ്‌ലിയ ആണ് ആദ്യം വീട്ടിൽ വിജയമധുരമെത്തിച്ചത്. കോഴിക്കോട് കോർപറേഷൻ കുറ്റിച്ചിറ വാർഡിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥിയായി മികച്ച ഭൂരിപക്ഷത്തോടെയാണ് തഹ്‌ലിയ ശനിയാഴ്ച ജയിച്ചത്. തൊട്ടുപിന്നാലെ തിങ്കളാഴ്ച കോഴിക്കോട് ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ കൊടക്കാട്ടകത്ത് വീട്ടിലെ കുടുംബനാഥനും തഹ്‌ലിയയുടെ ഭർത്താവ് അഡ്വ.ഷെഹസാദിന്റെ പിതാവുമായ അഡ്വ.കെ.ആലിക്കോയ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടതോടെ വീട്ടിൽ ‘ഇരട്ട’വിജയമായി.
നഗരത്തിലെ 76 കോർപറേഷൻ വാർഡുകളിൽ ഭൂരിപക്ഷത്തിൽ മൂന്നാം സ്ഥാനം നേടിയാണ് 2273 വോട്ട് ഭൂരിപക്ഷത്തോടെ തഹ്‌ലിയ കുറ്റിച്ചിറ വാർഡിൽ ജയിച്ചത്. 1952ൽ കോഴിക്കോട് മുനിസിപ്പാലിറ്റി ആയിരിക്കെ 25–ാം വയസ്സിൽ കുറ്റിച്ചിറ വാർഡിൽ നിന്നാണ് പിന്നീട് കേരള മുഖ്യമന്ത്രിയായ സി.എച്ച്. മുഹമ്മദ് കോയ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടതെന്ന പ്രത്യേകതയുമുണ്ട്. സ്ത്രീകളുടെ വിദ്യാഭ്യാസ ഉന്നതിക്കായി സജീവമായി നിലകൊണ്ട സിഎച്ചിന്റെ പിൻമുറക്കാരിയായി കുറ്റിച്ചിറയിൽ മികച്ച വിജയം നേടാനായതിന്റെ ആഹ്ലാദത്തിലാണ് തഹ്‌ലിയ
---------------
Hindusthan Samachar / Roshith K