Enter your Email Address to subscribe to our newsletters

Hydrabad, 16 ഡിസംബര്‍ (H.S.)
സിഡ്നിയിലെ ബോണ്ടയ് ബീച്ച് വെടിവയ്പ്പ് നടത്തിയ അക്രമികളില്‍ ഒരാള്‍ ഇന്ത്യാക്കാരന്‍. സാജിദ് അക്രം എന്ന ഹൈദരാബാദ് സ്വദേശിയെ തിരിച്ചറിഞ്ഞു. സാജിദും മകന്‍ നവീദ് അക്രവുമാണ് ആക്രമണത്തിനു പിന്നില്‍. 27 വര്‍ഷം മുന്‍പ് വിദ്യാര്‍ഥി വീസയില്‍ ഹൈദരാബാദില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് പോയതാണ് സാജിദ് അക്രം. തുടര്‍ന്ന് യൂറോപ്യന്‍ വംശജയായ വെനേര ഗ്രോസോയെ വിവാഹം കഴിച്ചു.
സാജിദ് അക്രത്തിന് ഇപ്പോഴും ഇന്ത്യന്‍ പാസ്‌പോര്‍ട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മകന്‍ നവീദ് അക്രവും മകളും ഓസ്ട്രേലിയയിലാണ് ജനിച്ചത്. ഇരുവരും ഓസ്ട്രേലിയന്‍ പൗരന്മാരാണ്. ഇന്ത്യയിലെ ബന്ധുക്കളുമായി സാജിദ് അക്രത്തിന് പരിമിതമായ ബന്ധമേ ഉണ്ടായിരുന്നുള്ളൂ. ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ശേഷം 6 തവണയാണ് ഇന്ത്യയിലെത്തിയത്. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, പ്രായമായ മാതാപിതാക്കളെ സന്ദര്‍ശിക്കല്‍ തുടങ്ങിയ കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു സന്ദര്‍ശനങ്ങള്‍. പിതാവിന്റെ മരണസമയത്ത് പോലും സാജിദ് ഇന്ത്യയിലേക്ക് എത്തിയിരുന്നില്ല.
ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിനു മുന്‍പ് സാജിദിന്റെ പേരില്‍ കേസോ സംശയാസ്പദമായ സംഭവങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് തെലങ്കാന പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജൂത വിഭാഗക്കാരുടെ ഹനൂക്ക എന്ന ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കു നേരെയാണു അക്രമികള്‍ വെടിയുതിര്‍ത്തത്.
---------------
Hindusthan Samachar / Sreejith S