Enter your Email Address to subscribe to our newsletters

Kozhikode, 16 ഡിസംബര്‍ (H.S.)
കോഴിക്കോട്: ഡിജിറ്റല്‍ തട്ടിപ്പ് കേസില്‍ യൂട്യൂബര്‍ പിടിയില്‍. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിലാണ് യൂട്യൂബറും ബിഗ് ബോസ് താരവുമായ ബ്ലെസ്‌ലി പിടിയിലായത്. ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ വഴി കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, താമരശ്ശേരി, കോടഞ്ചേരി, കാക്കുര്‍ തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് കോടികളുടെ ഡിജിറ്റല്‍ തട്ടിപ്പ് നടന്നത്. ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്ന് പണം വാങ്ങി ഈ പണം ക്രിപ്‌റ്റോ കറന്‍സിയാക്കിക്കൊണ്ടാണ് തട്ടിപ്പ്. ബ്ലെസ്‌ലി ഉള്‍പ്പെടെ 12 പേരെയാണ് ക്രൈംബ്രാഞ്ചിന്റെ സഹായത്തോടെ കാക്കുര്‍ പൊലീസ് പിടികൂടിയിരിക്കുന്നത്.
ഡിജിറ്റല്‍ തട്ടിപ്പ് സംഘത്തിലെ 12 പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. സംഘത്തിലെ എട്ട് പേര്‍ കൂടി ഇനി പിടിയിലാകാനുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ചില പ്രതികള്‍ വിദേശത്താണ്. ഇനി കണ്ടെത്താനുള്ളവര്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.
ആറ് ലക്ഷം രൂപയുടെ ഇടപാട് ബ്ലെസ് ലി നടത്തിയതിന്റേയും ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിലേക്ക് തുക ക്രിപ്‌റ്റോ കറന്‍സിയാക്കി ഇയാള്‍ അയച്ചുകൊടുത്തതിന്റേയും തെളിവുകള്‍ പൊലീസിന്റെ പക്കലുണ്ടെന്നാണ് വിവരം.
---------------
Hindusthan Samachar / Roshith K