Enter your Email Address to subscribe to our newsletters

Malappuram , 16 ഡിസംബര്‍ (H.S.)
മലപ്പുറം: കണ്ണമംഗലം മിനി കാപ്പില്‍ യുവതിയെ വീടിന് പിന്നിലെ ഷെഡില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കീരി വീട്ടില്‍ നിസാറിന്റെ ഭാര്യ ജലീസ യാണ് (31) മരിച്ചത്. ഷെഡിലെ കഴുക്കോലില്‍ തൂങ്ങിയ നിലയിലായിരുന്നു. വീടിന്റെ അടുക്കളയോട് ചേര്‍ന്നുള്ള പുറത്തെ ഷെഡില്‍ പുലര്‍ച്ചെയാണ് ജലീസയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ സ്ഥലത്തെത്തിയപ്പോള്‍ മൃതദേഹം നിലത്ത് തട്ടിയ നിലയിലായിരുന്നുവെന്ന് സഹോദരീ ഭര്‍ത്താവ് പറഞ്ഞു. മരണത്തിന് മുന്‍ദിവസം ഭര്‍തൃമാതാവുമായും ഭര്‍ത്താവിന്റെ സഹോദരിമാരുമായും ജലീസയ്ക്ക് പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതിന് പിന്നാലെയാണ് ദുരൂഹ സാഹചര്യത്തിൽ മരണം സംഭവിച്ചത് എന്നുമാണ് ആരോപണം.
അപ്പക്കാട് സ്വദേശി ഉത്തമാവുങ്ങല്‍ ആലി-സുലൈഖ ദമ്ബതികളുടെ മകളാണ് ജലീസ. 13 വര്‍ഷം മുന്‍പാണ് വിവാഹം നടന്നത്. ഭര്‍ത്താവ് നിസാര്‍ നിലവില്‍ വിദേശത്താണ്. ജലീസയ്ക്ക് ഫാത്തിമ നഷ്വ, ഫാത്തിമ നജ്വ, സൈദ് മുഹമ്മദ് എന്നീ മൂന്ന് മക്കളുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
---------------
Hindusthan Samachar / Roshith K