Enter your Email Address to subscribe to our newsletters

Pathanamthitta, 16 ഡിസംബര്‍ (H.S.)
പത്തനംതിട്ട വടശേരിക്കരയില്‍ ആന്ധ്രയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു. അപകടത്തില്‍ 8 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ കാല്‍ അറ്റുപോയി. ബസ് കാലിലേക്ക് വീണാണ് കാല്‍ അറ്റുപോയത്.
49 തീര്‍ഥാടകരാണ് ബസില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവര്‍ക്ക് മിികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദര്‍ശനം കഴിഞ്ഞ് മടങ്ങു വഴിയാണ് അപകടമുണ്ടായത്.
---------------
Hindusthan Samachar / Sreejith S