Enter your Email Address to subscribe to our newsletters

Thiruvanathapuram, 16 ഡിസംബര്‍ (H.S.)
സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ 2026ന്റെ ഭാഗമായുള്ള എന്യൂമറേഷന്‍ ഫോമുകള്‍ തിരികെ സ്വീകരിക്കുന്നതിനുള്ള സമയം മറ്റന്നാള്‍ അവസാനിക്കും. എന്യുമറേഷന്‍ ഫോമുകള്‍ പൂര്‍ണമായും തിരികെ വാങ്ങുന്നതിനായി ഡിസംബര്‍ 17, 18 തീയതികളില്‍ എല്ലാ പോളിങ് ബൂത്തുകളിലും ബി. എല്‍. ഒ മാരുടെ സേവനം ഉറപ്പാക്കും.
കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നതിനുള്ള ഈ അവസരം പൊതു ജനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെവ്വ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പ് അവസാനിച്ച സാഹചര്യത്തില്‍എല്ലാ ബൂത്ത് ലെവല്‍ ഏജന്റുമാരും ഇക്കാര്യത്തില്‍ പൂര്‍ണമായി സഹകരിക്കണ മെന്നും അര്‍ഹതയുള്ള ഒരു വോട്ടര്‍ പോലും വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാകരുത് എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ എല്ലാവരും ഒന്നു ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
---------------
Hindusthan Samachar / Sreejith S