ഞങ്ങളെ കണ്ട് ആരും വെള്ളം കോരണ്ട; എല്‍ഡിഎഫ് വിടുന്ന പ്രശ്‌നമില്ലെന്ന് ജോസ് കെ മാണി
Thiruvanathapuram, 16 ഡിസംബര്‍ (H.S.) എല്‍ഡിഎഫ് വിട്ട് കേരള കോണ്‍ഗ്രസ് എം എങ്ങോട്ടേക്കും ഇല്ലെന്ന് ജോസ് കെ മാണി. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലായിലടക്കം മധ്യകേരളത്തില്‍ തിരിച്ചടിയെന്ന് വിലയിരുത്താനാകില്ല. കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് കുറഞ്ഞിട്ടുണ്ട്.
Jose K Mani


Thiruvanathapuram, 16 ഡിസംബര്‍ (H.S.)

എല്‍ഡിഎഫ് വിട്ട് കേരള കോണ്‍ഗ്രസ് എം എങ്ങോട്ടേക്കും ഇല്ലെന്ന് ജോസ് കെ മാണി. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലായിലടക്കം മധ്യകേരളത്തില്‍ തിരിച്ചടിയെന്ന് വിലയിരുത്താനാകില്ല. കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് കുറഞ്ഞിട്ടുണ്ട്. എന്നാല്‍ കേരള കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. വലിയ വീമ്പടിക്കുന്ന തൊടുപുഴയില്‍ ജോസഫ് വിഭാഗം ജയിച്ചത് രണ്ടിടത്ത് മാത്രമാണ. പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് വിഭാഗത്തിന് എന്നും ജോസ് കെ മാണി പറഞ്ഞു.

തങ്ങളെ കണ്ട് ആരും വെള്ളം കോരാന്‍ വരണ്ട. നിലവില്‍ ഇടത് മുന്നണി വിടേണ്ട രാഷ്ട്രീയ സാഹചര്യം ഇല്ല. ഇവിടെ നിന്ന് തന്നെ പ്രവര്‍ത്തിക്കും. തിരിച്ചടി പരിശോധിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ മുന്നണി വിപുലീകരിക്കുമെന്ന് പ്രതിപക്, നേതാവ് അടക്കം പ്രതികരിച്ചിരുന്നു. ഇതോടെയാണ് ജോസ് കെ മാണി മുന്നണി മആറും എന്ന നിലയില്‍ ചര്‍ച്ചകള്‍ തുടങ്ങിയത്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് എപ്പോള്‍ വന്നാലും ഇരുകൈനീട്ടി സ്വീകരിക്കാമെന്ന് നേതാക്കള്‍ ജോസ് കെ മാണിയെ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു എന്നാണ് റിപ്പാര്‍ട്ട്. എന്നാല്‍ ഇത് ജോസ് കെ മാണി സ്വീകരിച്ചിട്ടില്ല. അഞ്ച് കൊല്ലം മുമ്പ് യുഡിഎഫ് അപമാനിച്ച് ഇറക്കി വിട്ടതാണെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്.

കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയിലേക്ക് ക്ഷണിക്കുന്നതില്‍ ജോസഫ് വിഭാഗത്തിന് എതിര്‍പ്പുണ്ട്. അക്കാര്യം മോന്‍സ് ജോസഫ് പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News