Enter your Email Address to subscribe to our newsletters

New delhi, 16 ഡിസംബര്‍ (H.S.)
ഡല്‍ഹി-ആഗ്ര യമുന എക്‌സ്പ്രസ്‌വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. കൂട്ടിയിടിച്ച് വാഹനങ്ങള്‍ക്ക് തീപിടിച്ചു. അപകടത്തില്‍ ഇതുവരെ ആറ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 25 പേര്‍ക്ക് പരിക്കേറ്റു. 100ലേറെ പേരെ രക്ഷപ്പെടുത്തി. കനത്ത പുക മഞ്ഞാണ് അപകടത്തിന് കാരണമായത്്.
യമുന എക്‌സ്പ്രസ്‌വേയിലെ മൈല്‍ സ്റ്റോണ്‍ 127ന് സമീപമാണ് അപകടമുണ്ടായത്. പുകമഞ്ഞ് കാഴ്ച മറച്ചതിനെ തുടര്‍ന്ന് മൂന്നു കാറുകളും ഏഴ് ബസുകളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇതില്‍ ആറ് എണ്ണം സ്ലീപ്പര്‍ ബസുകളാണ്. കൂട്ടിയിടിച്ചതിന് പിന്നാലെ ബസുകള്‍ക്ക് തീപിടിക്കുകയായിരുന്നു. അഗ്‌നിശമനസേനയുടെ 11 യൂനിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.അപകടത്തിന് പിന്നാലെ എക്‌സ്പ്രസ്‌വേയില്‍ വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
കനത്ത മൂടല്‍മഞ്ഞ്, പുകമഞ്ഞ് എന്നിവ കാരണം ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കാഴ്ചപരിധി കുറയുന്നതാണ് കാരണം റോഡ് അപകടത്തിന് വഴിവെക്കുന്നത്. വാരണാസി, പ്രയാഗ് രാജ്, മെയ്ന്‍പുരി, മൊറാദാബാദ് എന്നിവിടങ്ങളിലും പുക മഞ്ഞ് വ്യാപിച്ചിരിക്കുകയാണ്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് യുപി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
---------------
Hindusthan Samachar / Sreejith S