Enter your Email Address to subscribe to our newsletters

Ethiopia, 17 ഡിസംബര്‍ (H.S.)
ഇത്യോപ്യയില്‍ എത്തിയപ്പോള്‍ തനിക്ക് വീട്ടിലെത്തിയതുപോലെ തോന്നുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്യോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വന്ദേമാതരവും ഇത്യോപ്യയുടെ ദേശീയ ഗാനവും നമ്മുടെ ഭൂമിയെ മാതാവ് എന്നാണ് പരാമര്‍ശിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
''ഇത്യോപ്യ സിംഹങ്ങളുടെ നാടാണ്. എന്റെ മാതൃസംസ്ഥാനമായ ഗുജറാത്ത് ഇന്ത്യയിലെ സിംഹങ്ങളുടെ ആവാസ കേന്ദ്രമായതിനാല്‍ എനിക്ക് ഇവിടെ എത്തിയപ്പോള്‍ വീട്ടിലെത്തിയതുപോലെയാണ് തോന്നുന്നത്. ഇന്ത്യയുടെ വന്ദേമാതരവും ഇത്യോപ്യയുടെ ദേശീയ ഗാനവും നമ്മുടെ ഭൂമിയെ മാതാവ് എന്നാണ് പരാമര്‍ശിക്കുന്നത്. പൈതൃകം, സംസ്‌കാരം, സൗന്ദര്യം എന്നിവയില്‍ അഭിമാനിക്കാനും മാതൃരാജ്യത്തെ സംരക്ഷിക്കാനും അവ നമ്മെ പ്രചോദിപ്പിക്കുന്നു.
കോവിഡ് പകര്‍ച്ചവ്യാധിയുടെ സമയത്ത് ഇത്യോപ്യയ്ക്ക് നാലു ദശലക്ഷത്തിലധികം വാക്സീന്‍ ഡോസുകള്‍ വിതരണം ചെയ്യാന്‍ സാധിച്ചത് ഇന്ത്യയുടെ അഭിമാനകരമായ നേട്ടമാണ്. ഇന്ന് ഇത്യോപ്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരില്‍ ഇന്ത്യന്‍ കമ്പനികളും ഉണ്ട്. കാലാവസ്ഥയിലും ആത്മാവിലും ഇന്ത്യയും ഇത്യോപ്യയും ഊഷ്മളത പങ്കിടുന്നതായും പ്രധാനമന്ത്രി പറഞ്ഞു
---------------
Hindusthan Samachar / Sreejith S