18 പ്രീ സ്കൂളുകളിലെ ജീവനക്കാരുടെ ഓണറേറിയം വര്‍ധിപ്പിച്ച്‌ സംസ്ഥാന സര്‍ക്കാര്‍; മലബാര്‍ കാന്‍സര്‍ സെന്‍ററിലെ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കും
Thiruvananthapuram, 17 ഡിസംബര്‍ (H.S.) 18 മോഡല്‍ പ്രീ സ്കൂളുകളിലെ ജീവനക്കാരുടെ ഓണറേറിയം വർധിപ്പിച്ച്‌ സംസ്ഥാന സർക്കാർ. പട്ടികവർഗ വികസന വകുപ്പിന് കീഴില്‍ പ്രവർത്തിക്കുന്ന പ്രീ സ്കൂളുകളിലെ അധ്യാപകർക്കും ഹെല്‍പർമാർക്കുമാണ് ഓണറേറിയം വർധിപ്പിച്ചത്. അധ
Kerala government


Thiruvananthapuram, 17 ഡിസംബര്‍ (H.S.)

18 മോഡല്‍ പ്രീ സ്കൂളുകളിലെ ജീവനക്കാരുടെ ഓണറേറിയം വർധിപ്പിച്ച്‌ സംസ്ഥാന സർക്കാർ. പട്ടികവർഗ വികസന വകുപ്പിന് കീഴില്‍ പ്രവർത്തിക്കുന്ന പ്രീ സ്കൂളുകളിലെ അധ്യാപകർക്കും ഹെല്‍പർമാർക്കുമാണ് ഓണറേറിയം വർധിപ്പിച്ചത്.

അധ്യാപകർക്ക് 13,000 രൂപയായും ആയ/ഹെല്‍പർക്ക് 9000 രൂപയായുമാണ് പ്രതിമാസം വർധിപ്പിച്ചിരിക്കുന്നത്.

രാത്രികാല പട്രോളിങ് ഡ്യൂട്ടിക്കിടെ അപകടം സംഭവിച്ച്‌ കാല്‍ മുറിച്ചുമാറ്റിയ കാസർകോട് ജില്ലയിലെ ഹാർബർ റസ്ക്യൂ ഗാർഡ് ബിനീഷ് എമ്മിന് നേരത്തെ അനുവദിച്ച 55,000 രൂപയുടെ ധനസഹായത്തിന് പുറമെ അഞ്ചുലക്ഷം രൂപ കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും.

മറ്റ് മന്ത്രിസഭയോഗ തീരുമാനങ്ങള്‍ തസ്തികകോഴിക്കോട് സ്ഥാപിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലന്‍റേഷന്‍റെ ഒന്നാം ഘട്ടത്തിലേക്ക് തസ്തികകള്‍ അനുവദിച്ചു. പ്രഫസര്‍- 14, അസോസിയേറ്റ് പ്രഫസര്‍-7, അസിസ്റ്റന്‍റ് പ്രഫസര്‍-39 എന്നിങ്ങനെയാണിത്.

തിരുവനന്തപുരം സർക്കാർ മെഡിക്കല്‍ കോളജിലെ അവയവദാന പദ്ധതിയുടെ തുടർ നടത്തിപ്പിന് ഒരു ട്രാൻസ്‌പ്ലാന്റ്റ് കോർഡിനേറ്റർ തസ്തിക നിലനിർത്തും.

മലപ്പുറം ജില്ലയിലെ വേങ്ങര ഉപജില്ലയിലെ കാരാത്തോട് പി.എം.എസ്.എ.എം.യു.പി. സ്കൂളില്‍ 2022-23 അധ്യയന വർഷത്തില്‍ ജൂനിയർ അറബിക് ഫുള്‍ടൈം തസ്തിക-1, ജൂനിയർ സംസ്കൃതം പാർട്ട് ടൈം തസ്തിക-1 എന്നീ അധിക തസ്തികകള്‍ അനുവദിക്കും.

പെന്‍ഷന്‍ പദ്ധതിമലബാര്‍ കാന്‍സര്‍ സെന്‍ററിലെ ജീവനക്കാര്‍ക്ക് എല്‍ഐസിയുമായി ചേര്‍ന്ന് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കും.

ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തുംകേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ്റെ ഉപദേശം അംഗീകരിച്ച്‌ BALIJA, KAVARAI, GAVARA, GAVARAI, GAVARAI NAIDU, BALIJA NAIDU, GAJALU BALIJA or VALAI CHETTY സമുദായങ്ങളെ സംസ്ഥാന ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തും. അതിനായി 1958 -ലെ കേരള സ്റ്റേറ്റ് & സബോർഡിനേറ്റ് സർവസസ് റൂള്‍സ് പാർട്ട് | ഷെഡ്യൂള്‍ ലിസ്റ്റ് III-ല്‍ ഇനം നമ്ബർ 49 B എൻട്രി ആയുള്ള NAIDU എന്നത് NAIDU (BALIJA, KAVARAI, GAVARA, GAVARAI, GAVARAI NAIDU, BALIJA NAIDU, GAJALU BALIJA or VALAI CHETTY) എന്നാക്കി മാറ്റം വരുത്തി ഉത്തരവ് പുറപ്പെടുവിക്കും.

പുതിയ റീജ്യനല്‍ ഓഫിസ് ആരംഭിക്കുംകേരള സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷന്റെ പുതിയ റീജ്യനല്‍ ഓഫിസ് കോട്ടയത്തും ആലപ്പുഴയിലും ആരംഭിക്കും. ഡെപ്യൂട്ടി മാനേജര്‍, ജൂനിയര്‍ അസിസ്റ്റന്‍റ്, ഓഫിസ് അറ്റന്‍റന്‍റ് എന്നീ തസ്തികള്‍ അനുവദിക്കും. കോഴിക്കോട് പ്രവര്‍ത്തിച്ചു വരുന്ന റീജ്യനല്‍ ഓഫിസിന് അനുമതി നല്‍കാനും തീരുമാനിച്ചു. നടത്തിപ്പ് ചെലവ് കോർപറേഷന്‍ വഹിക്കണം എന്ന വ്യവസ്ഥയിലാണ് അനുമതി.

മുദ്രവില, രജിസ്ട്രേഷൻ ഫീസ് എന്നിവ ഇളവ്

പാലക്കാട്ട് KINFRA-യുടെ കൈവശമുള്ള 74 ഏക്കർ ഭൂമി പ്രെട്രോളിയം, ഓയില്‍, ലൂബ്രിക്കൻ്റ് (POL) ടെർമിനല്‍ സ്ഥാപിക്കുന്നതിനും (70 ഏക്കർ), നിലവിലുള്ള LPG ടെർമിനലിന് പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിനുമായി (4 ഏക്കർ) BPCL -ന് പാട്ടത്തിന് നല്‍കുന്നതിന് കിന്‍ഫ്രയും ബിപിസിഎല്ലും തമ്മിലുള്ള പാട്ടക്കരാർ രജിസ്റ്റർ ചെയ്യുന്നതിനാവശ്യമായ മുദ്രവില, രജിസ്ട്രേഷൻ ഫീസ് എന്നിവ ഇളവ് ചെയ്തു നല്‍കും.

വിരമിക്കല്‍ പ്രായം ഉയര്‍ത്തുംദി ഫാർമസ്യൂട്ടിക്കല്‍ കോർപ്പറേഷൻ (ഇന്ത്യൻ മെഡിസിൻസ്) കേരള ലിമിറ്റഡ് (ഔഷധി) ലെ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 58 വയസ്സില്‍ നിന്നും 60 വയസ്സാക്കി ഉയർത്തും.

സാധൂകരിച്ചുമുണ്ടക്കയം ഭൂമി പതിവ് സ്പെഷ്യല്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച രണ്ട് ചെയിന്‍മാരുടെ നിയമനം സാധൂകരിച്ചു. ഓഫീസിന് 16/03/2025 മുതല്‍ ഒരു വര്‍ഷത്തേക്ക് കൂടി തുടര്‍ച്ചാനുമതി നല്‍കും.

സർക്കാർ ഗ്യാരന്റികോഴിക്കോട് സൈബർപാർക്കില്‍ രണ്ടാമത്തെ ഐ.ടി കെട്ടിടം നിർമിക്കുന്നതിന് 190.22 കോടി രൂപ നബാർഡിന്റെ നിഡ (NIDA) മുഖാന്തിരം പതിനഞ്ച് വർഷത്തേക്ക് വായ്പയായി സ്വീകരിക്കുന്നതിന് വ്യവസ്ഥകള്‍ക്ക് വിധേയമായി സർക്കാർ ഗ്യാരന്റി നല്‍കും.

സംസ്ഥാന വനിതാ വികസന കോർപ്പറേഷന് 100 കോടി രൂപയ്ക്കുള്ള അധിക സർക്കാർ ഗ്യാരണ്ടി, 8 വർഷത്തേക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി അനുവദിക്കും.

പാട്ടത്തിന് നല്‍കുംNational Forensic Infrastructure Enhancement Scheme ന്റെ ഭാഗമായി കേരളത്തില്‍ Central Forensic Science Laboratory (CFSL) സ്ഥാപിക്കുന്നതിന് ടെക്നോപാർക്ക് ഫെയ്സ് IV ക്യാമ്ബസായ ടെക്നോസിറ്റിയിലെ മേല്‍തോന്നയ്ക്കല്‍ വില്ലേജിലെ 5 ഏക്കർ ഭൂമി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പാട്ടത്തിന് നല്‍കും. ഏക്കറിന് പ്രതിവർഷം 100 രൂപ നിരക്കില്‍ 90 വർഷത്തേക്ക് പാട്ടത്തിന് നല്‍കുന്നതിന് ടെക്നോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് അനുമതി നല്‍കി.

ബസ് വാങ്ങുന്നതിന് അനുമതിആലപ്പുഴ സർക്കാർ നഴ്സിങ് കോളജിന് ബസ് വാങ്ങുന്നതിന് അനുമതി നല്‍കി.

നിയമനംകേരള സംസ്ഥാന സഹകരണ ബാങ്കില്‍ (കേരള ബാങ്ക്) നിലവില്‍ ചീഫ് ജനറല്‍ മാനേജരായി ജോലി ചെയ്യുന്ന റോയ് എബ്രഹാമിന് കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമനം നല്‍കും.

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്‌ട്സ് ലിമിറ്റഡില്‍ മാനേജിങ്ങ് ഡയറക്ടറായി ബാബു ടി.എസിനെ നിയമിക്കും.

ശമ്ബള പരിഷ്ക്കരണംറിഹാബിലിറ്റേഷന്‍ പ്ലാന്‍റേഷന്‍സ് ലിമിറ്റഡിലെ സ്ഥിരം ജീവനക്കാര്‍ക്ക് 11ാം ശമ്ബള പരിഷ്ക്കരണം അനുവദിക്കും.

കാലാവധി ദീര്‍ഘിപ്പിക്കുംസംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിങ്ങ് ഡയറക്ടര്‍ പി ഐ ഷെയ്ഖ് പരീതിന്‍റെ പുനര്‍നിയമ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കും.

വില്ലേജ് വിഭജനംതൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലെ പൊയ്യ-മടത്തുംപടി-പള്ളിപ്പുറം ഗ്രൂപ്പ് വില്ലേജില്‍ നിന്നും മടത്തുംപടി വില്ലേജ് വിഭജിക്കുന്നതിന് അനുമതി നല്‍കി. വില്ലേജ് പ്രവർത്തനത്തിനാവശ്യമായ തസ്തികകള്‍ കൂടി സൃഷ്ടിക്കും. വില്ലേജ് ഓഫീസർ -1, സ്പെഷ്യല്‍ വില്ലേജ് ഓഫീസർ -1, വില്ലേജ് അസിസ്റ്റൻറ് 1, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് - 2, പി.ടി.എസ് - 1 എന്നിങ്ങനെയാണ് തസ്തികകള്‍.

സ്പെഷ്യല്‍ തഹസില്‍ദാർ എല്‍ എ യൂണിറ്റ്ഗുരുവായൂർ ദേവസ്വത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന് സ്പെഷ്യല്‍ തഹസില്‍ദാർ എല്‍ എ യൂണിറ്റ് ഒരു വർഷത്തേക്ക് രൂപീകരിക്കും.

നിർമിതി കേന്ദ്ര മുഖേന നടപ്പാക്കുംവയനാട് ജില്ലയിലെ പട്ടികവർഗ വിഭാഗക്കാരുടെ വീടുകളുടെ മേല്‍ക്കൂരയിലെ ചോർച്ച പരിഹരിക്കുന്ന പ്രവൃത്തി, വയനാട് ജില്ലാ നിർമ്മിതി കേന്ദ്ര മുഖേന നടപ്പിലാക്കുന്നതിന് അനുമതി നല്‍കി. അംബേദ്‌കർ സെറ്റില്‍മെൻ്റ് ഡെവലപ്മെൻ്റ് സ്കീം ശീർഷകത്തില്‍ നിന്നും 6,77,50,000 രൂപ ചെലവഴിക്കും.

ഇളവ് നല്‍കുംഅഷ്ടമുടി കായലില്‍ (നീണ്ടകര ഹാർബർ) നിന്നും ഡ്രഡ്‌ജ്‌ ചെയ്ത 45000 മുതല്‍ 50000 വരെ ക്യുബിക്ക് മീറ്റർ മണ്ണ് ചവറ ഗവണ്മെന്റ്റ് സ്കൂളുകള്‍ /കോളേജ് ഗ്രൗണ്ട് നിർമ്മാണ പ്രവൃത്തികള്‍ക്ക് അനുവദിക്കും. പഞ്ചായത്തിൻ്റെ ഫീസും, റവന്യൂ വകുപ്പില്‍ നിന്നുള്ള, സിനറേജ് ചാർജ്ജും, കേരള മൈനർ മിനറല്‍ കണ്‍സഷൻ ചട്ടങ്ങളിലെ റോയല്‍റ്റിയും ഒഴിവാക്കി നല്‍കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News