Enter your Email Address to subscribe to our newsletters

Kochi, 17 ഡിസംബര്‍ (H.S.)
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരോക്ഷ വിമര്‍ശനവുമായി സന്തോഷ് കുമാര്‍ എംപി. സാമുദായിക നേതാക്കളെ നിയന്ത്രിക്കുന്നത് സംഘടനക്കും ജനങ്ങള്‍ക്കും ഗുണം ചെയ്യും. എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നാണ് ഇവരുടെ ധാരണയെന്നും സന്തോഷ് കുമാര്‍ പറഞ്ഞു.
എല്ലാ കാര്യങ്ങളും പ്രവചിച്ച് പ്രവാചകന്റെ വേഷമണിയുകയാണ്. അത് അവര്‍ തന്നെ തിരുത്തിയാല്‍ നല്ലതെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടായെന്ന് സമ്മതിക്കുന്നുവെന്നും എംപി പറഞ്ഞു.
തിരിച്ചടി അപ്രതീക്ഷിതമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍ഡിഎഫിനെ ശക്തിപ്പെടുത്തും. നിലവില്‍ ലഭിച്ച സൂചനകള്‍ ഉള്‍ക്കൊണ്ട് എല്‍ഡിഎഫ് മുന്നോട്ട് പോകണം. അപ്പോള്‍ മാറ്റമുണ്ടാകും. ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകണമെന്നും അദ്ദേഹം സന്തോഷ് കുമാര്‍ പറഞ്ഞു.
ഭരണനേട്ടം ജനങ്ങളിലെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടി അണികള്‍ക്ക് കഴിഞ്ഞില്ലെന്നും തിരുത്തിയാല്‍ ഇടതുപക്ഷത്തിന് ഇനിയും തിരിച്ചു വരാമെന്നും വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR