Enter your Email Address to subscribe to our newsletters

New delhi, 17 ഡിസംബര്‍ (H.S.)
മാര്‍ച്ച് 14ന് ഔദ്യോഗിക വസതിയില്‍ ഉണ്ടായ തീപിടുത്തം അണയ്ക്കുന്നതിനിടെ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പാര്‍ലമെന്റിന്റെ ഇംപീച്ച്‌മെന്റ് നടപടി ചോദ്യം ചെയ്ത് അലഹബാദ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ. പാര്‍ലമെന്റ് നടപടിയെ ചോദ്യം ചെയ്ത് ജസ്റ്റിസ് വര്‍മ്മ സുപ്രീംകോടതിയെ സമീപിച്ചു. ഇംപീച്ച്‌മെന്റ് നടപടിയുടെ ഭാഗമായി അന്വേഷണത്തിന് ലോക്‌സഭ സ്പീക്കര്‍ മൂന്നംഗ സമിതി രൂപവത്കരിച്ച രീതിയെ ചോദ്യം ചെയ്താണ് യശ്വന്ത് വര്‍മ സുപ്രീംകോടതിയെ സമീപിച്ചത്.
ഇംപീച്ച്‌മെന്റ് പ്രമേയത്തിനുള്ള നോട്ടീസ് എം.പിമാര്‍ രാജ്യസഭയിലും ലോക്‌സഭയിലും നല്‍കിയെങ്കിലും രാജ്യസഭാ ചെയര്‍മാന്‍ പ്രമേയം അംഗീകരിക്കുകയോ തള്ളുകയോ ചെയ്യുന്നത് കാത്തുനില്‍ക്കാതെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള ഏകപക്ഷീയമായി കമ്മിറ്റി രൂപവത്കരിച്ചുവെന്നും ജഡ്ജസ് എന്‍ക്വയറി നിയമത്തിലെ സെക്ഷന്‍ 3(2) ന്റെ വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് ഈ നടപടിയെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
നടപടിക്രമത്തില്‍ ഇത്തരം വീഴ്ച സംഭവിച്ചെങ്കിലും ഇത്രയധികം എം.പിമാരും നിയമവിദഗ്ധരും ഉണ്ടായിട്ടും ആരും അത് ചൂണ്ടിക്കാട്ടിയില്ലേ എന്ന് ഹരജി പരിഗണിക്കുന്നതിനിടെ ചോദിച്ച ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, അഗസ്റ്റിന് ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച്, ലോക്‌സഭ സപീക്കര്‍ ഓഫിസിനോട് വിശദീകരണം തേടി.
---------------
Hindusthan Samachar / Sreejith S