Enter your Email Address to subscribe to our newsletters

Kerala, 17 ഡിസംബര്‍ (H.S.)
ശബരിമലയില്‍ ട്രാക്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അയ്യപ്പഭക്തര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അടിയന്തര ധനസഹായം കൈമാറി. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ആന്ധ്രാ പ്രദേശ് സ്വദേശിനി ലേകാവു സുനിത, ഇടുക്കി പാമ്പാടുംപാറ സ്വദേശി രാധാകൃഷ്ണന്‍ എന്നീ അയ്യപ്പഭക്തര്‍ക്ക് 25000 രൂപ വീതവും കോന്നി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ തമിഴ്‌നാട് സ്വദേശി വീരമണി എന്ന അയ്യപ്പ ഭക്തന് 10000 രൂപയും നിസ്സാര പരിക്കുകളെറ്റ മറ്റ് അഞ്ചുപേര്‍ക്ക് 5000 രൂപ വീതവുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടിയന്തര ധനസഹായമായി നല്‍കിയത്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് സന്നിധാനത്ത് നിന്ന് പമ്പയിലേക്ക് പോയ ട്രാക്ടര്‍ അപകടത്തില്‍പ്പെട്ടത്. മാലിന്യം കൊണ്ടുപോകുന്ന ട്രാക്ടറാണ് അപകടമുണ്ടാക്കിയത്. കനത്ത മഴയില്‍ കുത്തനെയുള്ള റോഡില്‍ വാഹനം നിയന്ത്രണം വിടുകയായിരുന്നു. സ്വാമി അയ്യപ്പന്‍ റോഡിലായിരുന്നു അപകടം. ഒരു മലയാളിയും 5 പേര് ആന്ധ്ര സ്വദേശികളും 2 തമിഴ്‌നാട് സ്വദേശികളുമാണ് അപകടത്തില്‍പ്പെട്ടത്. ആന്ധ്ര സ്വദേശികളായ രണ്ട് പേരുടെ കൈക്ക് പൊട്ടലുണ്ടായിരുന്നു.
---------------
Hindusthan Samachar / Sreejith S