Enter your Email Address to subscribe to our newsletters

Thiruvanathapuram 17 ഡിസംബര്‍ (H.S.)
മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു. ഇന്ന് രാവിലെ ചെങ്ങന്നൂരില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ വാഹനം കൃത്യമായി ഒതുക്കിനിര്‍ത്താന്‍ സാധിച്ചതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
കാറിന്റെ പിന്നിലെ ഇടതുവശത്തുള്ള ചക്രമാണ് ഊരിത്തെറിച്ചത്. ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടം നടക്കുമ്പോള്‍ മന്ത്രിയും വാഹനത്തിലുണ്ടായിരുന്നു. സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് മന്ത്രി പ്രതികരിച്ചു. മറ്റൊരു വാഹനം എത്തിച്ചാണ് മന്ത്രി യാത്ര തുടര്‍ന്നത്.
---------------
Hindusthan Samachar / Sreejith S