Enter your Email Address to subscribe to our newsletters

Mumbai, 17 ഡിസംബര്‍ (H.S.)
ബോളിവുഡ് താരം ശില്പ ഷെട്ടിക്കും ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയ്ക്കുമെതിരെ 60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ മുംബൈ പോലീസ് വഞ്ചനാക്കുറ്റം ചുമത്തി. വ്യവസായിയായ ദീപക് കോത്താരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ശില്പയും രാജും ചേര്‍ന്ന് നടത്തിയിരുന്ന 'ബെസ്റ്റ് ഡീല്‍ ടിവി' എന്ന കമ്പനിയില്‍ നിക്ഷേപിച്ചാല്‍ വലിയ ലാഭം നല്‍കാമെന്ന് പറഞ്ഞ് ദീപക് കോത്താരിയെ വിശ്വസിപ്പിച്ചു. 2015നും 2023നും ഇടയില്‍ ഏകദേശം 60 കോടി രൂപ ഇവര്‍ കോത്താരിയില്‍ നിന്ന് കൈപ്പറ്റി. എന്നാല്‍ ഈ തുക ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് പകരം സ്വന്തം ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്‌തെന്നാണ് പരാതി.
മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ ദമ്പതികള്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് വഞ്ചനാക്കുറ്റം കൂടി ഉള്‍പ്പെടുത്തിയത്. എന്നാല്‍, ഈ തുകയില്‍ ഒരു ഭാഗം ബിപാഷ ബസു, നേഹ ധൂപിയ തുടങ്ങിയ നടിമാര്‍ക്ക് പ്രതിഫലമായി നല്‍കിയിട്ടുണ്ടെന്നാണ് രാജ് കുന്ദ്രയുടെ വാദം. 2016ലെ നോട്ട് നിരോധനത്തെ തുടര്‍ന്ന് തന്റെ ബിസിനസ് വലിയ തകര്‍ച്ച നേരിട്ടെന്നും, സാമ്പത്തിക പ്രതിസന്ധി കാരണമാണ് പണം തിരിച്ചുനല്‍കാന്‍ കഴിയാത്തതെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
കേസില്‍ ഇഡി അന്വേഷണം നടത്തണമെന്നും കുറ്റവാളികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്നും പരാതിക്കാരന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കാനാണ് സാധ്യത.
---------------
Hindusthan Samachar / Sreejith S