Enter your Email Address to subscribe to our newsletters

Thiruvanathapuram, 17 ഡിസംബര്‍ (H.S.)
തിരുവനന്തപുരം കോര്‍പറേഷനിലെ മേയര്‍ ആരാകണം എന്നതില്‍ ചര്‍ച്ചകള്‍ സജീവം. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയിലേക്ക് പോകും. ഇന്നോ നാളെയോ കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന. മറ്റന്നാള്‍ രാത്രി അദ്ദേഹം മടങ്ങിയെത്തിയ ശേഷമാകും സംസ്ഥാനത്തെ ചര്‍ച്ചകള്‍ പുനരാരംഭിക്കുക. നാലു പേരുടെ പേരുകള്‍ സജീവമായതോടെയാണ് ചര്‍ച്ചകള്‍ ദേശീയ നേതൃത്വത്തിന്റെ കൂടി പരിഗണനയിലേക്ക് വിട്ടത്.
തിരഞ്ഞെടുപ്പ് അവലോകനത്തിനായി മണ്ഡലം ഭാരവാഹികള്‍ വരെയുള്ളവരുടെ യോഗവും ജില്ലാ കോര്‍ കമ്മിറ്റിയും ഇന്ന് ചേരും. ഇതിലും മേയര്‍ സ്ഥാനത്തെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കും. കേന്ദ്ര നേതൃത്വത്തിന്റെ നീക്കം അറിഞ്ഞ ശേഷമാകും തുടര്‍ തീരുമാനങ്ങള്‍.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ ഡിജിപിയുമായ ആര്‍.ശ്രീലേഖ, സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. കൂടാതെ എംആര്‍ ഗോപന്‍, കരമന അജിത്ത്, ചെമ്പഴന്തി ഉദയന്‍ എന്നിവരുടെ പേരുകളും ചര്‍ച്ചയിലുണ്ട്. കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ ആര്‍എസ്എസ് സമര്‍പ്പിച്ചിട്ടുള്ള പേരുകള്‍ കൂടി പരിശോധിച്ച ശേഷം ഒരു പേര് അന്തിമമായി നിര്‍ദേശിക്കാനാണ് സാധ്യത.
പരിചയ സമ്പത്ത് മാനദണ്ഡമാക്കിയാല്‍ മുന്‍കൗണ്‍സിലര്‍മാരില്‍ മിക്കവര്‍ക്കും സ്ഥിരസമിതി അധ്യക്ഷ സ്ഥാനങ്ങള്‍ ലഭിക്കും. എല്‍ഡിഎഫ്, യുഡിഎഫ് കക്ഷികള്‍ക്ക് സ്ഥിരസമിതി അധ്യക്ഷ സ്ഥാനം നല്‍കേണ്ട എന്ന നിലപാട് എടുത്തിട്ടുള്ളതിനാലും മിക്കവരും യുവാക്കള്‍ ആണെന്നതിനാലും ഭൂരിഭാഗം പേര്‍ക്കും അവസരം ലഭിക്കും.
---------------
Hindusthan Samachar / Sreejith S